Kuwait News: മുപ്പതിനായിരത്തിലധികം പ്രവാസികളെ കുവൈത്തില്‍ നിന്നും നാടുകടത്തി

Expats deported from Kuwait: നാടുകടത്തിയ പുരുഷന്മാരില്‍ കൂടുതലും ഇന്ത്യക്കാരാണ്.  അതായത് 6400 പേര്‍ ഇന്ത്യക്കാരും 3500 പേര്‍ ബംഗ്ലാദേശ് പൗരന്മാരും 3000 ഈജിപ്തുകാരും ഇവരില്‍ ഉള്‍പ്പെടും.

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 10:59 PM IST
  • കുവൈത്തില്‍ നിന്നും പ്രവാസികളെ നാടുകടത്തി
  • ഒരു ദിവസം 82 പ്രവാസികളെ വീതം നാടുകടത്തിയതായിട്ടാണ് കണക്ക്
  • ഇവരില്‍ 660 പേര്‍ മാത്രമാണ് കോടതി വിധി പ്രകാരം ‍ നാടുകടത്തപ്പെട്ടത്
Kuwait News: മുപ്പതിനായിരത്തിലധികം പ്രവാസികളെ കുവൈത്തില്‍ നിന്നും നാടുകടത്തി

കുവൈത്ത്: കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുപ്പതിനായിരത്തിലധികം പ്രവാസികളെ നാടുകടത്തിയതായി  റിപ്പോര്‍ട്ട്. പ്രതിദിന എണ്ണം കണക്കിലെടുത്താൽ ഒരു ദിവസം 82 പ്രവാസികളെ വീതം നാടുകടത്തിയതായിട്ടാണ് ശരാശരി കണക്ക്. ഇവരില്‍ 660 പേര്‍ മാത്രമാണ് കോടതി വിധി പ്രകാരം ‍ നാടുകടത്തപ്പെട്ടത്. ബാക്കിയുള്ളവരെ നിയമലംഘനങ്ങളുടെ പേരിലും മറ്റ് കുറ്റകൃത്യങ്ങളുടെ പേരിലുമാണ് നാടുകടത്തിയിരിക്കുന്നത്.

Also Read: ജനുവരി 12 ന് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു

മയക്കുമരുന്ന് കേസുകളില്‍ പിടിയിലായവര്‍, മോഷണം, സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മദ്യ നിര്‍മാണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തവർ എന്നിവര്‍ക്ക് പുറമെ കുവൈത്തിലെ നിയമങ്ങള്‍ ലംഘിച്ചതിനും അതുപോലെ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരോ, ആവശ്യമായ രേഖകളൊന്നും കൈവശമില്ലാതെയോ പിടിയിലായപ്പോള്‍ നാടുകടത്തപ്പെട്ടവരോ ആണ് ഭൂരിപക്ഷവും. കൂടാതെ കുവൈത്തിലെ പൊതുജന താൽപര്യം മുന്‍നിര്‍ത്തി നാടുകടത്തപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.  ഇവരില്‍ 17,000 പേര്‍ പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്‍ത്രീകളുമാണ്. പുരുഷന്മാരില്‍ കൂടുതലും ഇന്ത്യക്കാരാണ്.  അതായത് 6400 പേര്‍ ഇന്ത്യക്കാരും 3500 പേര്‍ ബംഗ്ലാദേശ് പൗരന്മാരും 3000 ഈജിപ്തുകാരും ഇവരില്‍ ഉള്‍പ്പെടും. ഫിലിപ്പൈനികളാണ് നാടുകടത്തപ്പെട്ട സ്ത്രീകളില്‍ ഏറ്റവുമധികം. 3000 ഫിലിപ്പൈനികളേയും 2600 ശ്രീലങ്കക്കാരെയും 1700 ഇന്ത്യക്കാരെയും 1400 എത്യോപ്യക്കാരുമാണ് കഴിഞ്ഞ വര്‍ഷം നാടുകടത്തിയത്തിൽ ഉൾപ്പെട്ടിട്ടുള്ള സ്ത്രീകൾ.

Also Read: ഒന്ന് പൊക്കാൻ ശ്രമിച്ചതാ.. ദേ കിടക്കുന്നു വധുവും വരനും..! വീഡിയോ വൈറൽ 

2021 ല്‍ 18,221 പ്രവാസികളെയായിരുന്നു ഇവിടെ നിന്നും നാടുകടത്തിയത്.  അതിൽ 11,77 പുരുഷന്മാരും 7,044 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.  അതായത് ഒരു വര്‍ഷത്തിന് ശേഷം നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് റിപ്പോർട്ട്.   കൂടാതെ മാനസിക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരേയും മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ള പ്രവാസികളെയും നാടുകടത്താനുള്ള നടപടികള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉടൻ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News