അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി പ്രബാല്യത്തില്‍ വന്നു. ജനുവരി ഒന്നു മുതലാണ് പ്രബാല്യത്തില്‍ വന്നത്. പദ്ധതിയിലെ അംഗത്വം സ്വകാര്യ മേഖലകൾ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Also Read: സൗദിയില്‍ ശക്തമായ മഴ; റിയാദിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ ഇനിയും ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് പിഴ ലഭിക്കുമെന്നും സൂചനയുണ്ട്. ഈ പദ്ധതിയുടെ പ്രയോജനം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ ലഭിക്കും. ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കിയിരിക്കുന്നത് രണ്ട് വിഭാഗങ്ങളിലായാണ്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവർ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പ്രീമിയമായി ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും അടയ്ക്കേണ്ടത്.
Also Read: സൂര്യൻ മകര രാശിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് പ്രീമിയം തുക മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം അടയ്ക്കണം. ഈ പ്രീമിയം തുക വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അല്ലെങ്കില്‍ ഓരോ മാസമായോ അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ പോളിസിക്ക് മൂല്യവര്‍ദ്ധിത നികുതി ബാധകമാണ്. പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടക്കണമെന്നതുകൊണ്ട് തന്നെ ഇതിന്റെ അധിക ബാധ്യത സ്ഥാപനങ്ങളുടെ മേല്‍ വരില്ല.
Also Read: കൃത്യം 9 ദിവസത്തിനുള്ളിൽ ഈ 3 രാശിക്കാർക്ക് ഭാഗ്യോദയം! ബുധ ഉദയം നൽകും വൻ സമ്പത്തും പുരോഗതിയും
മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇതിനായി രാജ്യത്തെ ഒന്‍പത് ഇന്‍ഷുറന്‍സ് കമ്പനികളുമായാണ് ധാരണയിലെത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ കാരണങ്ങള്‍ കൊണ്ട് അല്ലാതെ ജോലി നഷ്ടമായാല്‍ ശമ്പളത്തിന്റെ 60 ശതമാനം വരെ കിട്ടും. ജോലി നഷ്ടമായാല്‍ ഒന്നാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെയുമായിരിക്കും ലഭിക്കുക. അപേക്ഷ ജോലി നഷ്ടമായ ദിവസം മുതല്‍ 30 ദിവസത്തിനകം നല്‍കിയിരിക്കണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും. പരമാവധി മൂന്ന് മാസം വരെ പണം ലഭിക്കും.
Also Read: നിങ്ങൾ റേഷൻ കാർഡ് ഉടമകളാണോ? ഗ്യാസ് സിലിണ്ടർ ലഭിക്കും വെറും 500 രൂപയ്ക്ക്!
ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ ശേഷം തുടര്‍ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്തവര്‍ക്കേ ഈ ക്ലെയിം ലഭിക്കൂകയുള്ളൂ. അതുപോലെ ഇവർ മറ്റൊരു ജോലിയില്‍ പ്രവേശിച്ചാലോ അല്ലെങ്കില്‍ രാജ്യം വിട്ടുപോയാലോ പദ്ധതിയിലൂടെയുള്ള ഈ തുക ലഭിക്കില്ല. അതുപോലെ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല. അതുപോലെ നിക്ഷേപകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, സ്വന്തം കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍, 18 വയസിന് താഴെയുള്ളവര്‍, താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, ഒരു ജോലിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റി വിരമിച്ച ശേഷം മറ്റൊരു ജോലിയില്‍ പ്രവേശിച്ചവര്‍ ഇവർക്കൊന്നും പദ്ധതിയില്‍ ചേരാന്‍ കഴിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...