ഇ​ന്ത്യ​യി​ല്‍ നിന്ന് നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി കു​വൈ​റ്റ്

പ്ര​വാ​സി​കള്‍ക്കായി കുവൈറ്റിന്‍റെ ഓണസമ്മാനം; ഇ​ന്ത്യ​യി​ല്‍​നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി നല്‍കി കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2021, 08:20 PM IST
  • ഇ​ന്ത്യ​യി​ല്‍​നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി നല്‍കി കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍.
  • ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് ഈ നിര്‍ണ്ണായകമായ തീരുമാനം കൈകൊണ്ടത്
ഇ​ന്ത്യ​യി​ല്‍ നിന്ന്  നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി കു​വൈ​റ്റ്

Kuwait City: പ്ര​വാ​സി​കള്‍ക്കായി കുവൈറ്റിന്‍റെ ഓണസമ്മാനം; ഇ​ന്ത്യ​യി​ല്‍​നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി നല്‍കി കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍. 

ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് ഈ നിര്‍ണ്ണായകമായ   തീരുമാനം കൈകൊണ്ടത്. ഈ വാര്‍ത്ത പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കും.  ഇ​ന്ത്യ, ഈ​ജി​പ്ത്, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രി​ട്ട് പ്ര​വേ​ശി​ക്കു​വാ​നാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഇതോടെ  ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​കി​ട​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​സി​ക​ള്‍​ക്ക് കു​വൈ​റ്റി​ലേ​ക്ക് മ​ട​ങ്ങാ​നാ​കും.

കൂടാതെ, കു​വൈ​റ്റ്  (Kuwait )വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും മ​ന്ത്രി​സ​ഭ  തീരുമാനിച്ചു.  പ്ര​തി​ദി​നം എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 7,500 ല്‍ ​നി​ന്നു 15,000 ആ​ക്കി ഉയര്‍ത്തി.  

Also Read: Kuwait: മടങ്ങിയെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ കാലയളവിലും ശമ്പളം ലഭിക്കും
 
വ്യോ​മ​യാ​ന വ​കു​പ്പ് വി​മാ​ന കമ്പനി​ക​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന അ​പേ​ക്ഷ അ​നു​സ​രി​ച്ചു ക്വോ​ട്ട നി​ര്‍​ണ​യി​ച്ചു ന​ല്‍​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടാ​യി​രി​ക്കും ക്വാ​ട്ട അ​നു​വ​ദി​ക്കു​ക​.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News