Kuwait: രാജ്യത്ത് മടങ്ങിയെത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കുവൈറ്റ്.
കുവൈറ്റില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്വാറന്റീന്‍ കാലയളവിലെ ശമ്പളം നിഷേധിക്കരുതെന്നാണ് അധികൃതര്‍ നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം.
തൊഴിലാളികള്‍ ക്വാറന്റീനില്‍ കഴിയുന്ന 14 ദിവസവും മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സന്നദ്ധ സംഘം ചെയര്‍മാന്‍ ബാസിം അല്‍ ശമ്മരി നിര്‍ദേശിച്ചു.
ക്വാറന്റൈനില്‍ കഴിയുന്നു എന്നതിനാല്‍ പ്രതിമാസ ശമ്പളത്തില്‍ ഒരു കുറവും വരുത്തരുത്. ജോലിക്കിടെ കോവിഡ് ബാധയുണ്ടായാല്‍ ഐസലേഷനിലോ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലോ കഴിയേണ്ടി വരുന്നവര്‍ക്കും ശമ്പളം നിഷേധിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെയും അവകാശം പൂര്‍ണമായും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: Saudi: സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു, രോഗ വ്യാപനത്തില്‍ വന്‍ കുറവ്
അതേസമയം, കുവൈറ്റില്‍ കോവിഡ് വ്യപന തോത് വളരെ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ, വാക്സിനേഷന്‍ വളരെ ഊര്‍ജ്ജിതമായി നടപ്പാക്കുകയാണ്. കുവൈറ്റില്‍ രണ്ട് ഡോസും എടുത്തവരും ഒരു ഡോസ് എടുത്തവരും ഉള്‍പ്പെടെ ഇതുവരെ 26,68,082 പേര്‍ ഇതിനകം കോവിഡ് വാക്സിന്‍ സ്വീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...