Kuwait City: മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നിലപാടുമായി കുവൈത്ത്.
കുവൈത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ (Cremation) അനുമതിയില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മൃതദേഹ സംസ്കരണ വിഭാഗം മേധാവി ഡോ. ഫൈസല്‍ അല്‍ അവദി അറിയിച്ചു. ഇസ്ലാമിക രാജ്യമായ കുവൈത്തിന്റെ നിയമവ്യവസ്ഥ അനുവദിക്കാത്തതിനാലും ദഹിപ്പിക്കുന്നത് മൃതദേഹത്തോടുള്ള അനാദരവായി കണക്കാക്കുന്നതിനാലുമാണ് അനുമതി നിഷേധിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ദഹിപ്പിക്കുന്നത് ഒഴികെ മറ്റ് മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ മൃതദേഹ സംസ്കരണത്തിനോടനുബന്ധിച്ച് നടത്തുന്നതിന് രാജ്യത്ത് തടസ്സമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: Oman Travel Ban: വിലക്ക് ഒഴിവാക്കി, എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിച്ച് ഒമാന്‍
അതേസമയം, ഈ തീരുമാനം പ്രവാസികളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. മൃതദേഹം ദഹിപ്പിക്കാനുള്ള അനുമതിയ്ക്കായി ബുദ്ധ, ഹിന്ദു മത വിഭാഗങ്ങളാണ് നിവേദനം നല്‍കിയിരുന്നത്. ഇലക്ട്രിക് ശ്മാശാനങ്ങള്‍ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി തേടിയായിരുന്നു നിവേദനം.
Also read: കുവൈറ്റിൽ അനധികൃത താമസക്കാർക്ക് അനുവദിച്ച ഭാഗിക പൊതുമാപ്പ് മെയ് 15 വരെ നീട്ടി
എന്നാല്‍, നിയമവ്യവസ്ഥ അനുവദിക്കാത്തതിനാലും മൃതദേഹത്തോടുള്ള അനാദരവായി കണക്കാക്കുന്നതിനാലും നിവേദനം തള്ളപ്പെടുകയായിരുന്നു. കൂടാതെ, 1880 മുതല്‍ രാജ്യത്ത് മൃതദേഹം ദഹിപ്പിക്കുന്നതിന് വിലക്ക് നിലവിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.