Saudi Rain: സൗദിയില്‍ ശക്തമായ മഴ; റിയാദിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Saudi Weather Report: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിച്ചിരുന്നത് ഇതിനിടയിൽ മഴ കനത്തതിനാലാണ് ജിദ്ദ, മക്ക, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 12:06 PM IST
  • സൗദിയിൽ മഴ കടുക്കുന്നു
  • മഴ തുടരുന്നതിനാൽ റിയാദിൽ ഇന്ന് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
  • ക്‌ളാസുകൾ ഓൺലൈനിലൂടെ നടക്കും
Saudi Rain: സൗദിയില്‍ ശക്തമായ മഴ; റിയാദിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

റിയാദ്:  Heavy Rain In Saudi: സൗദിയിൽ മഴ കടുക്കുന്നു. ശക്തമായ മഴ തുടരുന്നതിനാൽ റിയാദിൽ ഇന്ന് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റിയാദ് നഗരത്തിലേയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന്  വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ക്‌ളാസുകൾ ഓൺലൈനിലൂടെ നടക്കും.  അതായത് സ്കൂളുകളും യൂണിവേഴ്സിറ്റികളും പ്രവർത്തിക്കില്ല എന്നർത്ഥം. 

Also Read: Drug Seized: കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് പറയുന്നത്.  ഇതിനിടയിൽ മഴ കനത്തതിനാലാണ് ജിദ്ദ, മക്ക, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി പ്രഖ്യാപിച്ചത്. ഇവിടേയും ക്‌ളാസുകൾ ഓൺലെൻ സംവിധാനത്തിലൂടെ നടക്കും. റിയാദ് നഗരത്തിൽ തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ലയെന്നാണ് റിപ്പോർട്ട്.   കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജിദ്ദയിലായിരുന്നു.   ഇതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചിട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇവിടെ ശക്തമായ ഇടിയും മിന്നലിനുമൊപ്പം കനത്ത മഴ തുടങ്ങിയത്. ഇതിനെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു അതിനിടയിലാണ് മഴ വീണ്ടും കനത്തത്. 

Also Read: കൃത്യം 9 ദിവസത്തിനുള്ളിൽ ഈ 3 രാശിക്കാർക്ക് ഭാഗ്യോദയം! ബുധ ഉദയം നൽകും വൻ സമ്പത്തും പുരോഗതിയും

ഞായറാഴ്ച ഏതാണ്ട് രണ്ട് മണിക്കൂറിലധികം കനത്ത മഴ തുടർന്നു. ഇതിനെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വെള്ളം നിറയുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിലാകുകയും ചെയ്തു.  വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെടുകയും നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ചെയ്തു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും അധികൃതർ പുറപ്പെടുവിച്ചിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News