UAE: ജോലിക്കിടെ ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവിന് 1.35 കോടി നഷ്ടപരിഹാരം നൽകാൻ വിധി

UAE: ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും എഞ്ചിനീയറില്‍ നിന്നും 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും പണം നല്‍കുന്ന ദിവസം വരെ തനിക്ക് 12 ശതമാനം പലിശയും ഇയാൾ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 02:24 PM IST
  • ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവിന് 1.35 കോടി നഷ്ടപരിഹാരം നൽകാൻ വിധി
  • ഈ തുക ജോലി ചെയ്യിപ്പിച്ച കമ്പനിയും നിര്‍ദേശം നല്‍കിയ എഞ്ചിനീയറും ചേര്‍ന്ന് നല്‍കണം
UAE: ജോലിക്കിടെ ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവിന് 1.35 കോടി നഷ്ടപരിഹാരം നൽകാൻ വിധി

ദിര്‍ഹം അതായത് 1.35 കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ കോടതിയുടെ വിധി. ഈ തുക ജോലി ചെയ്യിപ്പിച്ച കമ്പനിയും നിര്‍ദേശം നല്‍കിയ എഞ്ചിനീയറും ചേര്‍ന്ന് നല്‍കണമെന്നാണ് അബുദാബി പ്രാഥമിക കോടതിയുടെ വിധി.  ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവാവിന്റെ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.  പരാതിയുമായി അബുദാബിയില്‍ ജോലി ചെയ്തിരുന്ന ഒരു വെല്‍ഡറാണ് കോടതിയെ സമീപിച്ചത്.

Also Read: Drugs Seized In Kuwait: പോസ്റ്റല്‍ പാര്‍സലുകളിലൂടെ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ കുവൈത്തിൽ പിടികൂടി

ഒരു എഞ്ചിനീയറുടെ കീഴിലാണ് ജോലി ചെയ്യുന്നതെന്നും ഒരു ദിവസം ജോലിക്കിടെ ഒരു ഇലക്ട്രിസിറ്റി ബോക്സ് തുറന്ന് പരിശോധിക്കാന്‍ എഞ്ചിനീയര്‍ ആവശ്യപ്പെട്ടുവെന്നും ഈ സമയം ബോക്സിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നില്ലയെന്നും അതുകൊണ്ടുതന്നെ പരിശോധിക്കുന്നതിനിടെ ബോക്സ് പൊട്ടിത്തെറിക്കുകയും മുഖത്തും ശരീരത്തിലും വലത് കൈയിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

Also Read: മുട്ടൻ പെരുമ്പാമ്പ് പില്ലറിൽ കയറുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണാം 

ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും എഞ്ചിനീയറില്‍ നിന്നും 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും പണം നല്‍കുന്ന ദിവസം വരെ തനിക്ക് 12 ശതമാനം പലിശയും ഇയാൾ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.  ഇയാളുടെ മുഖത്തും കഴുത്തിലും നെഞ്ചിലും കൈകകളിലും പൊള്ളലേറ്റ ഫോറന്‍സിക് റിപ്പോര്‍ട്ടും സമർപ്പിച്ചിരുന്നു. ഈ കേസ് വിശദമായി പരിശോധിച്ച കോടതി  യുഎഇയില്‍  കമ്പനിയും എഞ്ചിനീയറും ചേര്‍ന്ന് ആറ് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Fire Accident: സൗദിയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം; ആർക്കും പരിക്കില്ല

റിയാദ്: സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം. സംഭവം നടന്നത് തലസ്ഥാന നഗരമായ റിയാദിലെ അല്‍ മശാഇല്‍ ഡിസ്‍ട്രിക്ടിലായിരുന്നു. ഇവിടെ ഒരു പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Also Read: ശുക്രൻ മകര രാശിയിൽ: ഈ 3 രാശിക്കാരുടെ സമയം തെളിയും 

തീപിടുത്തത്തിന്റെ വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയശേഷം അധികൃതർ ക്യാമ്പില്‍ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News