കുവൈറ്റ് : വാക്സിനേഷൻ (Covid Vaccination) ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാനൊരുങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. ഇതിൻറെ ഭാഗമായി നാലു ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിന്‍ അടുത്തയാഴ്ച എത്തും. ഇത് മൂന്നാമത് ബാച്ച് ആയാ ആണ് എത്തിക്കാനൊരുങ്ങുന്നത്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻറെ (Kuwait) നേതൃത്തിൽ ഇറക്കുമതിക്കായുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.ഉത്പാദകരുടെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങളാണ് ഉത്പാദനം കുറക്കാൻ കാരണമായത്.
ALSO READ : Covid നിയന്ത്രണങ്ങൾ കുറയുന്നു; അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുമായി സൗദി അറേബ്യ
— Kuwait News Agency - English Feed (@kuna_en) May 8, 2021
പുതുതായി വാക്സിന്‍ നിലവിൽ കുവൈത്തിൽ ഒരിടത്തും നല്‍കുന്നില്ല. ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് ഉറപ്പാക്കാനായി നേരത്തെ എത്തിച്ചതില്‍ ബാക്കിയുള്ളത് മുഴുവൻ കരുതല്‍ ആയി സൂക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. 1,29,000 ഡോസ് ആണ് രണ്ടാം ഡോസിനായി കരുതലില്‍ വെച്ചിട്ടുള്ളത്.
ആദ്യത്തെ ഡോസിന് ശേഷം ഏതാണ്ട് മൂന്ന് മാസത്തെ ഇടവേളയിട്ടാണ് രണ്ടാം ഡോസ് നല്‍കുന്നത്. വാക്സിന്‍ ഫലപ്രദമാകാന്‍ ഇൗ ഇടവേള ആവശ്യമാണെന്ന ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലിെന്റ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...