കുവൈത്ത്: വ്യാജ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിൽ. ഇറാഖി പാസ്‍പോര്‍ട്ടുമായി എത്തിയ ഒരു പ്രവാസിയാണ് യാത്രക്കായി വിമാനത്തില്‍ കയറിയത്.
പിന്നീട് വിമാനത്തിന് യാത്രാ അനുമതി നിഷേധിച്ച ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാജ പാസ്‍പോര്‍ട്ടുമായി ഇയാൾക്ക് യാത്രാ അനുമതി ലഭിച്ച സംഭവത്തില്‍ കുവൈത്ത് ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. നിയമവിരുദ്ധമായി ഇയാൾക്ക് യാത്രക്കുള്ള അനുമതി ഈ ഉദ്യോഗസ്ഥൻ നൽകിയെന്ന സംശയത്തിന്റെ പേരിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: വാനര വസൂരി നേരിടാൻ യുഎഇ പൂര്‍ണ സജ്ജമെന്ന് ആരോഗ്യവിദഗ്ധർ
വ്യാജ ഇറാഖി പാസ്‍പോര്‍ട്ടുമായെത്തിയ പ്രവാസിക്ക് വിമാനത്താവളത്തില്‍ എല്ലാ പരിശോധനകളും പൂര്‍ത്തീകരിക്കാനായി. പാസ്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന്‍ എക്സിറ്റ് സീല്‍ പതിച്ച ശേഷമാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്. ഇമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ പാസ്‌പോർട്ടിൽ എക്‌സിറ്റ് സീൽ പതിച്ച ശേഷമാണ് ഇയാൾ വിമാനത്തിൽ കയറിയത്. എന്നാൽ മിനിറ്റുകൾക്ക് ശേഷം ഇത് വ്യാജ പാസ്‌പോർട്ടാണെന്ന് എയർപോർട്ട് സെക്യൂരിറ്റി കണ്ടെത്തുകയും തുടർന്ന് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
Also Read: Viral Video: എരുമയുടെ കൺമുന്നിൽ വച്ച് കിടാവിനെ വലിച്ചിഴച്ച് സിംഹം, പിന്നെ സംഭവിച്ചത്..!
ചോദ്യം ചെയ്യലില്‍ സമാനമായ തരത്തില്‍ മറ്റൊരാളും വ്യാജ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതും ഇറാഖ് പൗരന്‍ തന്നെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അതുകൊണ്ടുതന്നെ സമാനമായ തരത്തില്‍ നേരത്തെ മറ്റ് യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുണ്ടോയെന്നും ഇതിന് മറ്റ് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...