UAE: പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാന്‍ കാര്യക്ഷമമായ നടപടികളുമായി UAE. അതായത് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നല്‍കിയാല്‍ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ചെയ്യാനുള്ള അവസരമൊരുക്കുകയാണ് യുഎഇ ഭരണകൂടം.
അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്‍റ് ട്രാൻസ്‌പോർട്ട് വകുപ്പിന്‍റെ ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (ഐടിസി) ആണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിയ്ക്കുന്നത്. അതായത്, യാത്രക്കാര്‍ ശൂന്യമായ പ്ലാസ്റ്റിക് കുപ്പി നൽകിയാൽ ബസില്‍ സൗജന്യ യാത്ര നടത്താം.
പദ്ധതി ഇപ്രകാരമാണ് നടപ്പാക്കുക. അബുദാബിയിലെ ബസ് സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് കുപ്പി നിക്ഷേപ യന്ത്രങ്ങൾ സ്ഥാപിക്കും. ഇവിടെ യാത്രക്കാര്‍ക്ക് കുപ്പികള്‍ നിക്ഷേപിക്കാം. യാത്രക്കാര്‍ നിക്ഷേപിക്കുന്ന ഓരോ കുപ്പിയ്ക്കും പോയിന്‍റ് ലഭിക്കും.
ഓരോ ചെറിയ കുപ്പിക്കും (600 മില്ലിയോ അതില്‍ കുറവോ ഉള്ള കുപ്പികള്‍) 1 പോയിന്‍റ് ലഭിക്കും. അതേസമയം , 600 മില്ലിയിൽ കൂടുതലുള്ള കുപ്പികൾക്ക് 2 പോയിന്‍റ് ലഭിക്കും. ഇത്തരത്തില്‍ പത്ത് പോയിന്‍റാകുമ്പോള്‍ ഒരു ദിർഹമായി കണക്കാക്കും.
ഇത്തരത്തില്‍ പോയിന്‍റ് നേടി ദിര്‍ഹം നേടാം. ആ തുക സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യാനായി ഉപയോഗിക്കുകയും ചെയ്യാം.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഈ പുതിയ പദ്ധതി അബുദാബിയിലെ പരിസ്ഥിതി ഏജൻസിയും അബുദാബി വേസ്റ്റ് മാനേജ്മെന്‍റ് സെന്ററായ തദ്വീർ, ഡിഗ്രേഡ് എന്നിവയുടെ സഹകരണത്തോടെയാണ് ആരംഭിച്ചിരിയ്ക്കുന്നത്.
Also Read: Viral Video: ആദ്യ നോട്ടത്തില്‍തന്നെ പ്രണയം..! സുന്ദരി പൂച്ചയെ ഉമ്മവയ്ക്കുന്ന കുരങ്ങന്‍....!!
ഇത്തരത്തില്‍ ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിച്ച് ലഭിക്കുന്ന പോയിന്‍റുകൾ ഐടിസി ഓട്ടോമേറ്റഡ് പേയ്‌മെന്‍റ് സംവിധാനമായ "ഹാഫിലാറ്റ്" എന്ന വ്യക്തിഗത ബസ് കാർഡിലേക്ക് മാറ്റാം. ഇത് യാത്ര സമയത്ത് ഉപയോഗിക്കാന്‍ സാധിക്കും.
പരിസ്ഥിതി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു പദ്ധതി UAE നടപ്പാക്കുന്നത്. ഇതിലൂടെ, പ്ലാസ്റ്റിക് കുപ്പികള്‍ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന പ്രവണത ഇല്ലാതാകുമെന്നാണ് പ്രതീക്ഷ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.