Free LPG Cylinder: രാജ്യത്ത് LPG സിലിണ്ടര്‍ വില ആയിരത്തോടടുക്കുമ്പോള്‍ വേറിട്ടൊരു പ്രഖ്യാപനവുമായി ഗോവ സര്‍ക്കാര്‍. പുതിയ സാമ്പത്തിക വർഷം മുതൽ എല്ലാ കുടുംബങ്ങള്‍ക്കും 3 ഗ്യാസ് സിലിണ്ടുകള്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തില്‍ അധികാരമേറ്റ ബിജെപി സര്‍ക്കാരാണ് ആദ്യ കാബിനെറ്റ് യോഗത്തിന് ശേഷം ഈ പുതിയ പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ഒരു ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇക്കാര്യം അറിയിച്ചത്. BJP പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിനു തുടക്കമിട്ടാണ് ഇപ്പോള്‍ സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം നടന്ന ആദ്യ കാബിനെറ്റ് ഗോഗത്തിന് ശേഷം നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. ഇരുമ്പയിര് ഖനനം പുനരാരംഭിക്കുന്നതിനും സംസ്ഥാനത്ത് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് നിലവില്‍ തന്‍റെ മുൻഗണനയെന്നും സാവന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: Viral Video: ആദ്യ നോട്ടത്തില്‍തന്നെ പ്രണയം..! സുന്ദരി പൂച്ചയെ ഉമ്മവയ്ക്കുന്ന കുരങ്ങന്‍....!!
2019ൽ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ മരണത്തെ തുടർന്നാണ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് ബിജെപി സാവന്തിന്‍റെ നേതൃത്വത്തിലാണ് നേരിട്ടത്. 40 അംഗ നിയമസഭയിൽ 20 സീറ്റുകളാണ് പാർട്ടി നേടിയത്. മുഖ്യമന്ത്രിയും എട്ട് മന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.