Dubai : പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ നിന്നുള്ള യാത്രവിലക്ക് യുഎഇ (UAE) പത്ത് ദിവസം കൂടി നീട്ടി. മെയ് 14 വരെ ഇന്ത്യയിൽ നിന്ന് സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സും (Emirates) ഫ്ലൈ ദുബായും (Fly Dubai) അറിയിച്ചു.
നേരത്തെ മെയ് നാല് വരെയായിരുന്നു യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നത്. നിലവിൽ ഇന്ത്യയിലെ കോവിഡ് സാഹചര്യം സങ്കീർണമായതിനെ തുടർന്നാണ് യുഎഇ യാത്രവിലക്ക് പത്ത് ദിവസം കൂടി നീട്ടിയിരിക്കുന്നത്. എമറിറ്റ്സ് ഇന്ത്യയിൽ നിന്ന് മെയ് 14 വരെയുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ്.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയ രണ്ടാമത്തെ രാജ്യമായിരുന്നു യുഎഇ. ഒമാന് പിന്നാലെ ആയിരുന്നു യുഎഇയുടെ യാത്ര വിലക്ക്. ഏപ്രിൽ 25 മുതൽ മെയ് നാല് വരെ പത്ത് ദിവസത്തേക്കായിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രവാസികൾ ഗൾഫ് രാജ്യമായ യുഎഇ വിമാന സർവീസ് റദ്ദാക്കിയിരുന്നത്. ഇന്ത്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം യാത്ര വിലക്ക് പുനഃരാലോചിക്കുമെന്നായിരുന്നു യുഎഇയിലെ അധികൃതർ അറിയിച്ചിരുന്നത്.
ALSO READ : കൊവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണയുമായി യുഎഇ; ഇന്ത്യൻ ദേശീയപതാകയുടെ വർണങ്ങളണിഞ്ഞ് ബുർജ് ഖലീഫ
യുഎഇ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തലാക്കിയപ്പോൾ നേപ്പാളിലൂടെ ട്രാൻസിറ്റ് സർവീസായിരുന്നു പ്രവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ നേപ്പാളും ഇന്ത്യൻ സ്വദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രാവസികൾക്ക് ഗൾഫിലേക്കുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.
ALSO READ : ഗൾഫിലേക്ക് പോകാൻ നേപ്പാൾ വഴി അടഞ്ഞു, പ്രവാസികൾ പ്രതിസന്ധിയിൽ
അതേസമയം രാജ്യത്ത് തുടുർച്ചയായി എട്ടാം ദിവസും കോവിഡ് കണക്ക് 3 ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഇന്നത്തെ കണക്ക് പ്രകാരം രാജ്യത്ത് കോവിഡ് കണക്ക് 4 ലക്ഷത്തോടെ അടുക്കുകയും ചെയ്തു. ഏപ്രിൽ 15 മുതൽ ഇന്ത്യയിൽ എല്ലാ 24 മണിക്കൂറുകളിലും 2 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. ആശുപത്രി കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്‌ക്കെല്ലാം തന്നെ കടുത്ത ക്ഷാമമാണ് ഇന്ത്യ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...