Vikrant Massey: അപ്രതീക്ഷിത പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ്; പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, വിശദീകരണവുമായി വിക്രാന്ത് മാസി

അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കില്ലെന്നും  ഒരു വലിയ ഇടവേള എടുക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും നടൻ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 3, 2024, 05:25 PM IST
  • അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ലെന്ന് വിക്രാന്ത് മാസി
  • ഇടവേള എടുക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും നടൻ വ്യക്തമാക്കി
Vikrant Massey: അപ്രതീക്ഷിത പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ്; പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, വിശദീകരണവുമായി വിക്രാന്ത് മാസി

സിനിമാ ജീവിതത്തിൽ നിന്ന് വിരമിക്കുകയാണെന്ന ബോളിവുഡ് താരം വിക്രാന്ത് മാസിയുടെ പ്രഖ്യാപനം വലിയ ഞെട്ടലോടെയാണ് സിനിമാ പ്രേമികൾ കേട്ടത്. കരിയറിന്റെ പീക്ക് ലെവലിൽ നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

എന്നാൽ ആ അപ്രതീക്ഷിത പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.‌ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വിക്രാന്ത് വിശദീകരിച്ചു. അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കില്ലെന്നും  ഒരു വലിയ ഇടവേള എടുക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും നടൻ വ്യക്തമാക്കി.

Read Also: രണ്ടുവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ

വീട് വല്ലാതെ മിസ് ചെയ്യുന്നു, ആരോ​ഗ്യം ശ്രദ്ധിക്കണം, അതിനാൽ നീണ്ട ഇടവേള വേണം. ഞാൻ പറഞ്ഞത് ആളുകൾ തെറ്റിദ്ധരിച്ചതാണ്, ദേശീയ മാധ്യമത്തോട് വിക്രാന്ത് വിശദീകരിച്ചു. 

'കഴിഞ്ഞ കുറച്ച് വർഷങ്ങൾ അസാധാരണമായിരുന്നു. നിങ്ങളോരോരുത്തവരുടെയും പിന്തുണയ്ക്ക് നന്ദി. 

എന്നാൽ ഞാൻ മുന്നോട് പോകുമ്പോൾ ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസ്സിലാക്കുന്നു. ഒപ്പം അഭിനേതാവ് എന്ന നിലയിലും. 2025ൽ നാം അവസാനമായി കാണും. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട്. ഒരിക്കൽ കൂടി നന്ദി' എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസം താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. 

ട്വൽത്ത് ഫെയ്ൽ, സെക്ടർ 26, സബർമതി എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലെ ​ഗംഭീര പ്രകടനത്തിലൂടെ കൈയടി നേടിയ താരമാണ് വിക്രാന്ത്.  പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ച് പറ്റി കരിയറിന്റെ ഉന്നതിയിലാണ് താരമിപ്പോൾ.

2002ൽ ഗുജറാത്തിൽ നടന്ന ഗോധ്ര ട്രെയിൻ ദുരന്തത്തെ ആസ്പദമാക്കിയുള്ളതാണ് സബർമതി റിപ്പോർട്ടാണ് വിക്രാന്തിന്റെ അവസാനം റിലീസായ ചിത്രം.

ധൂം മച്ചോവോ ധൂം എന്ന ടെലിവിഷൻ ഷോയിലൂടെയാണ് നടൻ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ധരം വീർ, ബാലിക വധു തുടങ്ങിയവയിലൂടെ ഹിന്ദി സീരിയൽ മേഖലയിൽ ശ്രദ്ധേയനായി. 2013ൽ രൺവീർ സിങ് - സോനാക്ഷി സിൻഹ എന്നിവർ പ്രധാനവേഷത്തിലെത്തിയ ലൂട്ടേര എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം. മിസാപൂർ പരമ്പരയിലെ പ്രകടനം കരിയറിൽ വഴിതിരിവായി. മലയാള ചിത്രം ഫോറൻസികിന്റെ റിമേക്കിലും അഭിനയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News