Cobra Release: ചിയ്യാൻ വിക്രമിന്റെ ചിത്രം കോബ്ര Netflix ൽ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ

കോബ്ര നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യില്ലെന്നും OTT റിലീസ് ഉണ്ടാകുമെന്ന വാർത്തകൾ സത്യമല്ലെന്നും നിർമ്മാതാക്കൾ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 01:30 PM IST
  • ചിത്രം OTT പ്ലാറ്റഫോമിലായിരിക്കും റിലീസ് ചെയ്യുക എന്ന വാർത്ത ആരാധകരെ ഏറെ നിരാശപെടുത്തിയിരുന്നു.
  • മാർച്ച് 22 ന് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന റോഷൻ മാത്യുവിന്റെ ജന്മദിനത്തിൽ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നു.
  • അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • കോബ്ര ഒരു സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cobra Release: ചിയ്യാൻ വിക്രമിന്റെ ചിത്രം കോബ്ര Netflix ൽ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ

Chennai: ചിയ്യാൻ വിക്രമിന്റെ (Vikram) ഏറ്റവും പുതിയ ചിത്രമായ കോബ്ര നെറ്റ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്യില്ലെന്നും OTT റിലീസ് ഉണ്ടാകുമെന്ന വാർത്തകൾ സത്യമല്ലെന്നും നിർമ്മാതാക്കൾ അറിയിച്ചു. ചിത്രം OTT പ്ലാറ്റഫോമിലായിരിക്കും റിലീസ് ചെയ്യുക എന്ന വാർത്ത ആരാധകരെ ഏറെ നിരാശപെടുത്തിയിരുന്നു. എന്നാൽ ചിത്രം നിർമ്മിച്ച സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് കോബ്ര.

ചിത്രം തിയേറ്ററിൽ റിലീസ് (Release) ചെയ്യുമെന്ന വാർത്ത ആരാധകരെ ഏറെ ആകാശഭരിതർ ആക്കിയിട്ടുണ്ട്. എന്നാൽ ചില ആരാധകർ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തെ കുറിച്ച് നേരത്തെ അന്നൗൺസ്‌മെന്റ് നടത്തിയിരുന്നെങ്കിലും അതിന് ശേഷം ചിത്രത്തിന്റെ റിലീസിനെ കുറിച്ച് അധികം വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല.  മാർച്ച് 22 ന് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന റോഷൻ മാത്യുവിന്റെ ജന്മദിനത്തിൽ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നു.

ALSO READ: പുറമെയുള്ളു ഖദറ് അകത്ത് മൊത്തം കാവിയാ-"ഒരു താത്വിക അവലോകനം" ടീസർ റിലീസായി

കോബ്ര ഒരു സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിക്രം (Vikram) 7 വേഷങ്ങളിലാണ് എത്തുന്നത്. ചിത്രത്തിന്റെ ടീസർ 2021 ജനുവരി 9 ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിൻറെ ടീസർ ഇറങ്ങിയ ഉടൻ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.

ALSO READ: പൃഥ്വിരാജ് ചിത്രം കടുവ യുടെ നിർമ്മാണം കോടതി തടഞ്ഞു; സ്വകാര്യ അന്യായം പരിഗണിച്ചാണ് നടപടി

ഹിറ്റ് ചിത്രം കെജിഎഫിലെ (KGF) നായികയായ ശ്രീനിധി ഷെട്ടി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകത കൂടി കോബ്രയ്ക്കുണ്ട്. വിക്രമിനെയും  ശ്രീനിധി ഷെട്ടിയെയും കൂടാതെ ഇർഫാൻ പത്താൻ, കെ എസ് രവികുമാർ, മുഹമ്മദ് അലി ബെയ്ഗ്, പത്മപ്രിയ, കനിഹ, ജോൺ വിജയ്, മിയ ജോർജ്, റോഷൻ മാത്യു എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News