ലൈഗറിൻറെ പ്രമോഷന് ഓട്ടോയിൽ വിജയ് ദേവരകൊണ്ട; ചീപ്പ് പ്രമോഷൻ എന്ന് ഹേറ്റേഴ്സ്

. വെള്ള ഷർട്ടിട്ട് എത്തിയ വിജയ് യെ കാണാൻ നിരവധി പേരാണ് കാത്ത് നിന്നത്. ബോളിവുഡ് പാപ്പരാസി മാനവ് മംഗളാനി പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായത്. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 01:12 PM IST
  • താരം അടുത്തിടെ താരം ചിത്രത്തിൻറെ പ്രമോഷനായി ഓട്ടോയിൽ എത്തിയതാണ് വൈറലായത്
  • മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു ദേവരകൊണ്ടെയുടെ എൻട്രി
  • കനത്ത മഴയെ അവഗണിച്ച് വിജയ് ഒരു ഓട്ടോറിക്ഷയിൽ ഇരിക്കുന്നത് കാണാം
ലൈഗറിൻറെ പ്രമോഷന് ഓട്ടോയിൽ വിജയ് ദേവരകൊണ്ട; ചീപ്പ് പ്രമോഷൻ എന്ന് ഹേറ്റേഴ്സ്

ലൈഗറിലൂടെ ബോളിവുഡിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം അടുത്തിടെ താരം ചിത്രത്തിൻറെ പ്രമോഷനായി ഓട്ടോയിൽ എത്തിയതാണ് വൈറലായത്. മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു ദേവരകൊണ്ടെയുടെ എൻട്രി.കനത്ത മഴയെ അവഗണിച്ച് വിജയ് ഒരു ഓട്ടോറിക്ഷയിൽ ഇരിക്കുന്നത് കാണാം. വെള്ള ഷർട്ടിട്ട് എത്തിയ വിജയ് യെ കാണാൻ നിരവധി പേരാണ് കാത്ത് നിന്നത്. ബോളിവുഡ് പാപ്പരാസി മാനവ് മംഗളാനി പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായത്. 

വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതിന് തൊട്ടുപിന്നാലെ നിരവധി കമൻറുകളും അതിന് പിന്നിൽ വരുന്നുണ്ട്. വളരെ വിനയമുള്ളയാൾ എന്നാണ്  വീഡിയോക്ക് വന്ന കമൻറ്. എന്നാൽ ഇത് വെറും ചീപ്പ് പ്രമോഷൻ ആണെന്നാണ് താരത്തിൻറെ ഹേറ്റേഴ്സ് ഇട്ട കമൻറ്. ഇത് പ്രമോഷൻ ട്രിക്ക് മാത്രമാണെന്നും ചിലർ കമൻറിട്ടു.

ALSO READ: 25 കോടി ക്ലബിൽ തല്ലുമാലയും ന്നാ താൻ കേസ്‌ കൊടും; വമ്പൻ വിജയം

അനന്യ പാണ്ഡെ, റാമി കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റപ്പ് ശ്രീനു എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു. ഇതിഹാസ അമേരിക്കൻ ബോക്സർ മൈക്ക് ടൈസനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് മൈക്ക് ടൈസൺ അതിഥി വേഷത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ലൈഗർ. ചിത്രത്തിൽ ബോക്സറായാണ് ദേവരകൊണ്ട എത്തുന്നത്.

 

 

പുരി കണക്റ്റ്- ധർമ്മ പ്രൊഡക്ഷൻസ്  എന്നിവർ സംയുക്തമായാണ് ലൈഗർ നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തും. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം മികച്ച വിജയമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News