Veekam OTT Release : ധ്യാൻ ശ്രീനിവാസന്റെ വീകം ഒടിടിയിലെത്തി; എവിടെ കാണാം?

Veekam Movie OTT Release Date : സീ 5 ൽ ഇന്ന്, ഫെബ്രുവരി 24 മുതൽ ചിത്രത്തിന്റ സ്ട്രീമിങ് ആരംഭിച്ചു. 2022 ഡിസംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വീകം.

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 11:30 AM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്.
  • സീ 5 ൽ ഇന്ന്, ഫെബ്രുവരി 24 മുതൽ ചിത്രത്തിന്റ സ്ട്രീമിങ് ആരംഭിച്ചു.
  • 2022 ഡിസംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വീകം. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
  • സാഗർ ഹരിയാണ് ചിത്രത്തിന്റെ സംവിധായകൻ.
Veekam OTT Release : ധ്യാൻ ശ്രീനിവാസന്റെ വീകം ഒടിടിയിലെത്തി; എവിടെ കാണാം?

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വീകം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്.  സീ 5 ൽ ഇന്ന്, ഫെബ്രുവരി 24 മുതൽ ചിത്രത്തിന്റ സ്ട്രീമിങ് ആരംഭിച്ചു.  2022 ഡിസംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വീകം. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സാഗർ ഹരിയാണ് ചിത്രത്തിന്റെ സംവിധായകൻ. 

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിൽ ഷീലു എബ്രഹാം ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസനെയും ഷീലു എബ്രഹാമിനെയും കൂടാതെ അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ALSO READ: OTT Releases : ഈ വീക്കൻഡ് മാസും ക്ലാസുമാക്കാം; ഈ ആഴ്ചയിലെ പ്രമുഖ ഒടിടി റിലീസുകൾ ഇവയാണ്

ധനേഷ് രവീന്ദ്രനാഥ്‌ ആണ് ഛായാ​ഗ്രാഹകൻ. എഡിറ്റിംഗ് ഹരീഷ് മോഹൻ. സംഗീതം സംവിധാനം നിർവഹിച്ചത് വില്യംസ് ഫ്രാൻസിസാണ്.കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അളവ് വര്‍ദ്ധിക്കാന്‍ സഹായിയ്ക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News