Vaathi Movie: ധനുഷ് ചിത്രം 'വാത്തി'യുടെ പുതിയ വിശേഷവുമായി സം​ഗീത സംവിധായകൻ ജി.വി. പ്രകാശ്‍കുമാര്‍

വാത്തിയിൽ ധനുഷിന്റെ ഒരു ഹെവി ഡാൻസ് ഉണ്ടായിരിക്കുമെന്നാണ് ജി.വി. പ്രകാശ് ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തിലെ ​ഗാനം റെക്കോർഡിങ്ങിനിടെ ധനുഷിനും വെങ്കി അറ്റ്ലൂരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് പ്രകാശ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 18, 2022, 04:26 PM IST
  • ചിത്രം രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ധനുഷ് അവതരിപ്പിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ്.
  • കോളേജ് അധ്യാപകന്റെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന.
  • സിത്താര എന്റർടൈൻമെന്റ്‌സിന്റെ എസ് നാഗ വംശിയും സായ് സൗജന്യയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
Vaathi Movie: ധനുഷ് ചിത്രം 'വാത്തി'യുടെ പുതിയ വിശേഷവുമായി സം​ഗീത സംവിധായകൻ ജി.വി. പ്രകാശ്‍കുമാര്‍

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വാത്തി. തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോട് പ്രേക്ഷകർ കാത്തിരിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ജനുവരിയിലായിരുന്നു വാത്തിയുടെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു വിശേഷം പങ്കുവയ്ക്കുകയാണ് വാത്തിയുടെ സം​ഗീത സംവിധായകനായ ജി.വി. പ്രകാശ്. 

വാത്തിയിൽ ധനുഷിന്റെ ഒരു ഹെവി ഡാൻസ് ഉണ്ടായിരിക്കുമെന്നാണ് ജി.വി. പ്രകാശ് ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തിലെ ​ഗാനം റെക്കോർഡിങ്ങിനിടെ ധനുഷിനും വെങ്കി അറ്റ്ലൂരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് പ്രകാശ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. 

Also Read: Thiruchitrambalam movie: 'തിരുചിത്രമ്പല'മായി ധനുഷ് എത്തുന്നു; ക്യാരക്ടർ വീഡിയോ പുറത്തുവിട്ടു

ചിത്രം രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ധനുഷ് അവതരിപ്പിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ്. കോളേജ് അധ്യാപകന്റെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. സിത്താര എന്റർടൈൻമെന്റ്‌സിന്റെ എസ് നാഗ വംശിയും സായ് സൗജന്യയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഇത് ധനുഷിന്റെ ടോളിവുഡ് അരങ്ങേറ്റം കൂടിയാണ്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. ധനുഷ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

തിരുചിത്രമ്പലം ആണ് ധനുഷിന്റേതായി പുറത്തിറങ്ങനിരിക്കുന്ന ചിത്രം. മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 18ന് ആകും റിലീസ് ചെയ്യുക. മിത്രൻ ജവഹര്‍, വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവർ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നുത്. പ്രകാശ് രാജ്, നിത്യാ മേനോൻ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്സേഴ്‍സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണ് 'തിരുചിത്രമ്പലം'.

Shibu Baby John: ഇനി സിനിമ നിർമാണവും; 'ജോൺ & മേരി ക്രിയേറ്റീവു'മായി ഷിബു ബേബി ജോൺ, ലോഗോ പ്രകാശനം ചെയ്ത് മോഹൻലാൽ

മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ സിനിമ നിർമാണ രം​ഗത്തേക്ക് ചുവട് വയ്ക്കുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. മോഹൻലാലാണ് കമ്പനിയുടെ ലോ​ഗോ പ്രകാശനം ചെയ്തത്. ഷിബു ബേബി ജോണിന്റെ അച്ഛന്റെയും അമ്മയുടെയും പേരാണ് നിർമാണ കമ്പനിക്ക് നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഇക്കാര്യം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News