Accident Wayanad: വയനാട് മീനങ്ങാടിയിൽ നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് അപകടം; ഒരു മരണം

Wayanad Car Accident: കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 24, 2024, 01:07 PM IST
  • കുറ്റ്യാടിയിൽ നിന്നുള്ള യുവാക്കളുടെ സംഘം ഊട്ടിയിലേക്ക് പോകുകയായിരുന്നു
  • കാറിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു
Accident Wayanad: വയനാട് മീനങ്ങാടിയിൽ നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് അപകടം; ഒരു മരണം

വയനാട്: മീനങ്ങാടിയിൽ നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് ഒരാൾ മരിച്ചു. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീനങ്ങാടി പാതിരിപ്പാലത്ത് ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടം.

കുറ്റ്യാടിയിൽ നിന്നുള്ള യുവാക്കളുടെ സംഘം ഊട്ടിയിലേക്ക് പോകുകയായിരുന്നു. കാറിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീറിനെ  ഉടനെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്കാണ് പരിക്കേറ്റത്.

ALSO READ: ഭക്ഷ്യവിഷബാധ; 70ൽ അധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ, കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു

പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ലോറിയിലുള്ളവർ മദ്യപിച്ചിരുന്നതായി അപകട സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. മേഖലയിൽ കഴിഞ്ഞ 11 മാസത്തിനുള്ളിൽ 37ൽ ഏറെ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News