കൊച്ചി : സീ കേരളം ചാനലിലെ പരമ്പരയായ 'എരിവും പുളിയും' യുടെ ടെലികാസ്റ്റിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് 'ഉപ്പും മുളകും' ന്റെ സംപ്രേഷകരായ ഫ്ളവേഴ്സ് സമർപ്പിച്ച പരാതി സംസ്ഥാന ഹൈക്കോടതി തള്ളി. പകർപ്പ് അവകാശം എന്ന് പറയുന്നത് ഒരാളുടെ കലയോ അല്ലെങ്കിൽ പ്രവർത്തിയെയോ സംരക്ഷിക്കാൻ മാത്രമുള്ളതാണ്. എന്നാൽ ഒരേ പ്രമേയത്തിലുള്ള മറ്റൊന്നിനെ വിലക്കാൻ സാധിക്കില്ലയെന്ന് ഉപ്പും മുളകിന്റെ പരാതി തള്ളികൊണ്ട് ജസ്റ്റിസ് പി സോമരാജൻ പറഞ്ഞു.
കൂടാതെ, പൊതുവായ ഒരു പ്രമേയം എന്നതിലുപരി ഈ പരമ്പര കൈകാര്യം ചെയ്യുന്നതിൽ നിർമാതാവിന്റേതായ വ്യക്തിഗത ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒരേ പ്രമേയത്തിൽ വരുന്നത് സ്വഭാവികമാണെന്നും കോടതി കൂട്ടിച്ചേർത്തു.
ALSO READ : പ്രേക്ഷകരെ ഒന്നടങ്കം നൃത്തലഹരിയിലാക്കാൻ 'ഡാൻസ് കേരള ഡാൻസ് സീസൺ 2' സീ കേരളത്തിൽ ഏപ്രിൽ 16 മുതൽ
2015 മുതൽ ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയണ് ഉപ്പും മുളകും. ഒരു ഹൈന്ദവ കുടുംബത്തിലെ ദിനംപ്രതി ഉണ്ടാകുന്ന സംഭവ വികാസങ്ങളെ നർമ്മത്തിൽ ചാലിച്ചിറക്കിയ പരമ്പരയ്ക്ക് വലിയതോതിലാണ് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നത്. പിന്നീട് ചാനൽ ഉപ്പും മുളകന്റെ പ്രൊഡക്ഷൻ അവസാനിപ്പിക്കുകയും ചെയ്തു.
അതിന് ശേഷം 2021ൽ സീ കേരളം എരിവും പുളിയും എന്ന് പേരിൽ അതെ നടി നടന്മാരെ കൊണ്ട്, അതെ പ്രമേയത്തെ ആസ്പദമാക്കി ഹാസ്യ പരമ്പര അവതരിപ്പിച്ചത്. എന്നാൽ ഉപ്പും മുളകും പരമ്പരയുടെ അണിയറപ്രവർത്തകർ എരിവും പുളിയുടെ സംപ്രേഷണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. തുടർന്ന് കഥാഗതിയിലും സന്ദർഭങ്ങളിലും കഥാപാത്രങ്ങളിലും മാറ്റം വരുത്തി സീ കേരളം എരിവും പുളിയുടെ സംപ്രേഷണം തുടർന്നു. ഹൈന്ദവ പശ്ചാത്തലത്തിൽ ആദ്യം അവതരിപ്പിച്ച എരിവും പുളിയും പിന്നീട് ക്രിസ്ത്യൻ ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിലേക്ക് മാറ്റുകയും അതിനനുസരിച്ച് കഥാപാത്രങ്ങൾക്കും കഥാഗതിക്കും അണിയറ പ്രവർത്തകർ മാറ്റം വരുത്തുകയായിരുന്നു.
ALSO READ : പതിവു സീരിയൽ ശൈലികളെ പാടെ മറക്കാം; പെൺകരുത്തിന്റെ കഥയുമായി "കുടുംബശ്രീ ശാരദ" സീ കേരളത്തിൽ എത്തുന്നു
എന്നാൽ ഇതിനെതിരെ ഉപ്പും മുളകും ട്രയൽ കോടതിയെ സമീപിച്ചു. ഹൈന്ദവ പശ്ചാത്തലത്തിലുള്ള എരിവും പുളിയും പരമ്പരയുടെ ആദ്യ നാല് എപ്പിസോഡുകൾക്ക് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ മാറ്റം വരുത്തിയ ബാക്കി എപ്പിസോഡുകളുടെ സംപ്രേഷണം നിർത്തിവെക്കണമെന്നുള്ള ഉപ്പും മുളകിന്റെ നിർമാതാക്കളുടെ ആവശ്യം ട്രയൽ കോടതി നിരാകരിക്കുകയായിരുന്നു. തുടർന്നാണ് പരമ്പരയുടെ സംപ്രേഷകർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
എന്നാൽ പരാതിക്കാരന് എരിവും പുളിയും പരമ്പര ഉപ്പും മുളകിന്റെ അതെ പതിപ്പ് തന്നെയാണെന്ന് കോടതിയെ ധരിപ്പിക്കാനായില്ല. ഒരേ പ്രമേയത്തിലുള്ള വിഷയങ്ങളോ കഥാഗതിയോ പകർപ്പവകാശ ലംഘനമായി കരുതാൻ സാധിക്കില്ലയെന്ന് കോടതി നിരീക്ഷിച്ചു. പൊതുവായ ഒരു പ്രമേയത്തിൽ ഉപരി എരിവും പുളിയും പരമ്പരയ്ക്ക് അതിന്റേതായ മാറ്റങ്ങളുണ്ടെന്നും അതെ വേറെ ഒരു തലത്തിലാണ് അവതരിപ്പുക്കുന്നതെന്നും കോടതി കണ്ടെത്തി. പ്രമേയം ഒരേപോലെയാണെങ്കിൽ അത് പകർപ്പവകാശ ലംഘനമായി കണക്കിലെടുക്കാൻ സാധിക്കില്ലയെന്നും കോടതി വിലയിരുത്തിയാണ് ഫ്ളവേഴ്സിന്റെ പരാതി തള്ളിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.