Operation Java മെയ് 15ന് Zee Keralam വേൾഡ് ടെലിവിഷൻ പ്രീമിയറായി റിലീസ് ചെയ്യുന്നു, ഒപ്പം Zee5 ലും

ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുന്നുയെന്ന് സംവിധായകണൻ തരുൺ​ മൂർത്തി നേരത്തെ അറിയിച്ചിരിന്നു. ചിത്രത്തിന്റെ മലയാളം സാറ്റ്ലൈറ്റ് ഡിജിറ്റൻ റൈറ്റ് ലഭിച്ചിരിക്കുന്നത് സീ ഗ്രൂപ്പിനാണ്.

Written by - Zee Malayalam News Desk | Last Updated : May 7, 2021, 11:29 PM IST
  • മെയ് 15ന് വൈകിട്ട് 7 മണിക്കാണ് സീ കേരളം ചാനലിൽ റിലീസ് ചെയ്യുന്നത്.
  • വേൾഡ് ടെലിവിഷൻ പ്രമിയറിനൊപ്പം OTT പ്ലാറ്റ്ഫോമായ Zee5 ലും ചിത്രം റിലീസ് ചെയ്യുന്നതാണ്.
  • ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുന്നുയെന്ന് സംവിധായകണൻ തരുൺ​ മൂർത്തി നേരത്തെ അറിയിച്ചിരിന്നു.
  • ചിത്രത്തിന്റെ മലയാളം സാറ്റ്ലൈറ്റ് ഡിജിറ്റൻ റൈറ്റ് ലഭിച്ചിരിക്കുന്നത് സീ ഗ്രൂപ്പിനാണ്.
Operation Java മെയ് 15ന് Zee Keralam വേൾഡ് ടെലിവിഷൻ പ്രീമിയറായി റിലീസ് ചെയ്യുന്നു, ഒപ്പം Zee5 ലും

Kochi : തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടിയെടുത്ത ചിത്രം ഓപ്പറേഷൻ ജാവ (Operation Java) മെയ് 15ന് സീ കേരളം (ZEE Keralam) വേൾഡ് ടെലിവിഷൻ പ്രീമിയറായി (World Television Premier) റിലീസ് ചെയ്യുന്നു. മെയ് 15ന് വൈകിട്ട് 7 മണിക്കാണ് സീ കേരളം ചാനലിൽ റിലീസ് ചെയ്യുന്നത്. വേൾഡ് ടെലിവിഷൻ പ്രമിയറിനൊപ്പം OTT പ്ലാറ്റ്ഫോമായ Zee5 ലും ചിത്രം റിലീസ് ചെയ്യുന്നതാണ്.

ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുന്നുയെന്ന് സംവിധായകണൻ തരുൺ​ മൂർത്തി നേരത്തെ അറിയിച്ചിരിന്നു. ചിത്രത്തിന്റെ മലയാളം സാറ്റ്ലൈറ്റ് ഡിജിറ്റൻ റൈറ്റ് ലഭിച്ചിരിക്കുന്നത് സീ ഗ്രൂപ്പിനാണ്.

ALSO READ : Operation Java നീണ്ട 75 ദിവസത്തിന് ശേഷം ഷേണായിസിൽ നിന്നും പിവിആറിൽ നിന്നും പടി ഇറങ്ങുന്നു, ചിത്രം ഇനി കാണാൻ സാധിക്കുന്നത് Zee5 ലും Zee Keralam ചാനലിലും

കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ  സംഭവിച്ച സുപ്രധാനമായ സൈബർ  കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം 75 ദിവസം തിയറ്ററുകളിൽ പ്രദർശനം നടത്തിയാണ് വേൾഡ് ടെലിവിഷൻ പ്രമിയറിനായി എത്തുന്നത്. കോവിഡ് പ്രതിസന്ധിയിലും ആദ്യ ദിനങ്ങളിൽ ചിത്രം ഹൗസ് ഫുളായി പ്രദർശനം നടത്തിട്ടുണ്ടായിരുന്നു.

ALSO READ : Operation Java Movie: ത്രില്ലടിപ്പിച്ച് ട്രെയിലർ പുറത്തിറങ്ങി,മുഴുനീളെ കുറ്റാന്വേഷണ ചിത്രമെന്ന് സൂചന

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായകൻ,ബാലു വർ​ഗീസ്, ലുക്ക്മാൻ, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ,ദീപക് വിജയൻ,പി.ബാലചന്ദ്രൻ,ബൈജു,മാത്യൂസ് തോമസ് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സം​ഗീതം ജേക്സ് ബിജോയ് ആണ്.ജോയ് പോളാണ് വരികൾ എഴുതിയത്.

ALSO READ : Operation Java ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നു, റിമേക്ക് റൈറ്റ് വിറ്റുയെന്ന് സംവിധായകൻ

കേരളത്തിലും തമിഴ്നാട്ടിലും നടന്ന പ്രധാന കുറ്റകൃത്യങ്ങളെക്കുറിച്ച് മാസങ്ങൾ നീണ്ട റിസർച്ച് നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. കേരളാ പോലീസിന്റെ അന്വേഷണ രീതി. ശാസ്ത്രീയ തെളിവ് ശേഖരണം. തുമ്പ് കണ്ടെത്തൽ തുടങ്ങിയവ ചിത്രത്തിന് ഉപയോ​ഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News