Gandharva Jr. Movie: ജൂനിയർ ​ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 08:28 AM IST
  • മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ആണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്.
  • ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തത്.
  • വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Gandharva Jr. Movie: ജൂനിയർ ​ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ​ഗന്ധർവ്വ ജൂനിയർ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ആണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തത്. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ബി​ഗ് ഫിലിംസ്, ജെഎം ഇൻഫോടെയ്ൻമെന്റ് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഉണ്ണി മുകുന്ദന്റേതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സാമന്തയ്ക്കൊപ്പമുള്ള യശോദ എന്ന സിനിമ മുതൽ മാളിക്കപ്പുറം വരെ നിരവധി ചിത്രങ്ങളിൽ ഉണ്ണി കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഇന്നലെ ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ പുതിയ പ്രോജക്ടുകളുടെ പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു. യെമഹ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 

Also Read: Malikappuram: ഇരുമുടിക്കെട്ടുമായി ഉണ്ണി മുകുന്ദൻ; ഒപ്പം ദേവനന്ദയും ശ്രീപഥും; 'മാളികപ്പുറം' ഫസ്റ്റ് ലുക്ക്

 

ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ രണ്ട് കുട്ടികളുടെയും കൈപിടിച്ച് ഉണ്ണി മുകുന്ദൻ നടക്കുന്നതാണ് പോസ്റ്ററിലുള്ളത്. ദേവനന്ദയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാ​ഗതനായ വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അയ്യപ്പന്റെ ഏറ്റവും വലിയ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപുറം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News