സൂപ്പര്‍ഹാന്‍... ടോവിനോയുടെ മകന്‍റെ മാമോദീസാ വീഡിയോ വൈറല്‍

ടോവിനോ തന്നെയാണ് ചടങ്ങുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

Last Updated : Sep 5, 2020, 06:57 AM IST
  • കഴിഞ്ഞ ജൂണ്‍ ആറിനാണ് ടോവിനോയ്ക്കും ലിഡിയയ്ക്കും ആണ്‍ക്കുഞ്ഞ് ജനിച്ചത്.
  • 2012ല്‍ ആദ്യ സിനിമയില്‍ അഭിനയിച്ച ടോവിനോ 2014ലാണ് ലിഡിയയെ വിവാഹം ചെയ്തത്.
സൂപ്പര്‍ഹാന്‍... ടോവിനോയുടെ മകന്‍റെ മാമോദീസാ വീഡിയോ വൈറല്‍

ചലച്ചിത്ര താരം ടോവിനോ തോമസിന്റെ മകന്‍ തഹാന്‍ ടോവിനോയുടെ മാമോദീസാ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ടോവിനോയുടെയും ഭാര്യ ലിഡിയയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

'അമ്പോ പൊളി'യെന്ന് ടോവിനോ... 'നമ്മുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ'യെന്ന് പൃഥ്വി

ടോവിനോ തന്നെയാണ് ചടങ്ങുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പള്ളിയിലെ മാമോദീസാ ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലും ചടങ്ങുകള്‍ നടന്നു. കഴിഞ്ഞ ജൂണ്‍ ആറിനാണ് ടോവിനോയ്ക്കും ലിഡിയയ്ക്കും ആണ്‍ക്കുഞ്ഞ് ജനിച്ചത്.

ടൊവിനോയുടെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ വൈറൽ

ടോവിനോ തന്നെയാണ് ആ സന്തോഷ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതും. 2012ല്‍ ആദ്യ സിനിമയില്‍ അഭിനയിച്ച ടോവിനോ 2014ലാണ് ലിഡിയയെ വിവാഹം ചെയ്തത്. ഇസയാണ് ഇവരുടെ മൂത്ത മകള്‍.

വീഡിയോ കാണാം: 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Tovino Thomas (@tovinothomas) on

Trending News