ഓൺലൈൻ പഠനത്തിന് പിന്തുണയുമായി ടൊവീനോ തോമസ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്.  എംപി ടിഎൻ പ്രതാപനാണ് വിവരം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്. 

Last Updated : Jun 3, 2020, 10:47 AM IST
ഓൺലൈൻ പഠനത്തിന് പിന്തുണയുമായി ടൊവീനോ തോമസ്

ഓൺലൈൻ പഠനരീതി പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒട്ടേറെ കുഞ്ഞുങ്ങൾ ഇപ്പോഴും അവശ്യ സാങ്കേതിക സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.  ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ദേവിക എന്ന പെൺകുട്ടി. 

അത്തരത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്.  എംപി ടിഎൻ പ്രതാപനാണ് വിവരം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്. 

Also Read: ടിവി ചലഞ്ച്; വിദ്യാര്‍ത്ഥികള്‍ക്കായി മഞ്ജുവിന്‍റെ വക അഞ്ച് ടിവി!!

"മലയാളത്തിന്റെ പ്രിയ നടൻ ടോവിനോ പിന്നോക്കം നിൽക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകൾ അല്ലെങ്കിൽ ടീവി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവിനോ... ഞങ്ങളൊട്  ചേർന്ന് നിന്നതിന്...  മലയാളിയുടെ മനസ്സറിഞ്ഞതിന്.." ടിഎൻ പ്രതാപന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. 

എന്റെ പ്രിയ സഹോദരൻ മലയാളത്തിന്റെ പ്രിയ നടൻ ടോവിനോ Tovino Thomas, പിന്നോക്കം നിൽക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത...

Posted by T.N. Prathapan on Tuesday, June 2, 2020

നടി Manju Warrier ഇന്നലെ 5 ടീവി നൽകാമെന്ന് അറിയിച്ചിരുന്നു

Trending News