അജിത് കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തുനിവിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. കാസേത്താൻ കടവുൾഡാ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗിബ്രാൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വൈശാഖ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജു വാര്യരും ഗിബ്രാനും വൈശാഖും ചേർന്നാണ്. ഗാനം പുറത്തുവിട്ട് അര മണിക്കൂറിനുള്ളിൽ 5 ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടു കഴിഞ്ഞത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തുനിവ്.
ചിത്രം 2023 പൊങ്കലിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് തുനിവ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബറിൽ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്. റിപ്പോർട്ടുകൾ അനുസരിച്ച് വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വിറ്റ് പോയിരിക്കുന്നത്.
ALSO READ: Thunivu First Single : "ചില്ലാ ചില്ലാ"; മാസ് ഡാൻസുമായി അജിത് കുമാർ; തുനിവിലെ ആദ്യ ഗാനമെത്തി
ചിത്രത്തിലെ ആദ്യ ഗാനം ഡിസംബർ 10 ത്തിന് പുറത്തുവിട്ടിരുന്നു. അജിത് കുമാറിന്റെ മാസ് ഡാൻസുമായി ആയിരുന്നു ഗാനം എത്തിയത്. ഗിബ്രാൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വൈശാഖ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ, വൈശാഖ്, ജിബ്രാൻ എന്നിവർ ചേർന്നാണ്. താടിയും മുടിയം നരച്ചിൽ ലുക്കിൽ എത്തുന്ന താരം, കൈയ്യിൽ തോക്കും വെച്ച് ശാന്തനായി വിശ്രമിക്കുന്ന ദൃശ്യമാണ് ഫസ്റ്റ് ലുക്കിലൂടെ അണിയറപ്രവർത്തകർ പങ്കുവെച്ചത്.
ധൈര്യമില്ലാത്തവർക്ക് മഹത്വമുണ്ടാങ്കില്ല (No Guts No Glory) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അവതരിപ്പിച്ചത്. തുടരെ തുടരെ ആക്ഷൻ ഹിറ്റുകൾ സമ്മാനിച്ച താരത്തിന്റെ മറ്റൊരു മാസ് മസാല ചിത്രമായിരിക്കും തുനിവ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് അസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന സിനിമ ഒഴിവാക്കിയാണ് മഞ്ജു വാര്യർ അജിത്ത് ചിത്രത്തിനൊപ്പം ചേർന്നത്.
നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. സൂപ്രീം സുന്ദറാണ് തുനിവിന്റെ ആക്ഷൻ കോറിയോഗ്രഫർ. ഗ്രിബ്രനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. വലിമൈ അതേ അണിയറപ്രവർത്തകരെ വെച്ചാണ് തുനിവും നിർമുക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അജിത്തിന്റെ 60-ാം ചിത്രമായിരുന്ന വലിമൈ നിരൂപക വിമർശനം നേരിട്ടെങ്കിലും തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു വലിമൈ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...