പോളണ്ട് ,ഇറാൻ ,സ്പെയിൻ എന്നീ രാജ്യങ്ങളിലെ സാമൂഹിക ജീവിതത്തിൻ്റെ പ്രതിഫലനമായ് മൂന്ന് അനിമേഷൻ കാഴ്ചകൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും.സെപിഡെ ഫാർസി സംവിധാനം ചെയ്ത പേർഷ്യൻ ചിത്രം ദി സൈറൻ, ഇസബെൽ ഹെർഗുറായുടെ സ്പാനിഷ് ചിത്രം സുൽത്താനാസ് ഡ്രീം,ഡി കെ വെൽച്ച്മാനും ഹ്യൂ വെൽച്ച്മാനും ചേർന്ന് ഒരുക്കിയ പോളിഷ് ചിത്രം ദ പെസന്റ്‌സ് എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.
വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ഓസ്കാർ എൻട്രി നേടിയ ദി പെസൻറ്സിൻ്റെ പ്രമേയം. വ്ളാഡിസ്ലാവ് റെയ്‌മോണ്ടിന്റെ നോവലിനെ ആധാരമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 1924 നോബൽ സമ്മാനം നേടിയ നോവലിനെ അതേപേരിൽ നാലുഭാഗങ്ങളാക്കിയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 1980 കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തെ ഒരു കൗമാരക്കാരൻ്റെ കാഴ്ച്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ദി സൈറൻ. സ്പാനിഷ് വനിതയുടെ ഇന്ത്യൻ സന്ദർശനവും തുടന്നുള്ള സംഭവങ്ങളുമാണ് സുൽത്താനാസ് ഡ്രീം പങ്കുവയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.