Ozler Movie : ജയറാമിന്റെ 'ഓസ്ലർ' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Ozler Movie Release Date : മിഥുൻ മാനുവലാണ് ചിത്രത്തിന്റെ സംവിധായകൻ  

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 06:55 PM IST
  • എബ്രഹാം ഓസ്‍ലർ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.
  • മാസ് ലുക്കിൽ എത്തുന്ന ജയറാം അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്
  • ഒരു മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് അബ്രഹാം ഓസ്‍ലർ എന്ന ചിത്രം പറയുന്നത്
Ozler Movie : ജയറാമിന്റെ 'ഓസ്ലർ' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മെഡിക്കൽ ത്രില്ലർ ചിത്രം ഓസ്‍ലർ റിലീസിന് ഒരുങ്ങുന്ന. ചിത്രത്തിന്റെ ഏറ്റവും പുതിയ റിലീസ് തീയതി പുറത്ത് വിട്ടു. ജയറാം ചിത്രം ഓസ്ലർ 2024 ജനുവരി 11ന് തിയറ്ററുകളിൽ എത്തും. നേരത്തെ ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു. ഇപ്പോൾ അണിയറ പ്രവർത്തകർ റിലീസ് തീയതി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

എബ്രഹാം ഓസ്‍ലർ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. മാസ് ലുക്കിൽ എത്തുന്ന ജയറാം അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താടിയും മുടിയും നരച്ച് അൽപം പ്രായം തോന്നിപ്പിക്കുന്ന ലുക്കിലാണ് ജയറാം എത്തുന്നത്. 'അഞ്ചാം പാതിര' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓസ്‍ലർ. ഒരു ത്രില്ലർ ചിത്രമായിരിക്കും ഓസ്ലർ. ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ടെന്ന് അഭ്യുഹങ്ങൾ നിലനിൽക്കുന്നുണ്ട്.

ALSO READ : Japan OTT : ജപ്പാൻ തീയറ്ററിൽ ചൈനയായി! ഇനി ഒടിടിയിൽ

ഒരു മരണത്തെ കുറിച്ചുള്ള അന്വേഷണമാണ് അബ്രഹാം ഓസ്‍ലർ എന്ന ചിത്രം പറയുന്നത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ചിത്രമാണിത്. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, നിര്‍മാണം ഇര്‍ഷാദ് എം ഹസ്സൻ, മിഥുൻ മാനുവല്‍ തോമസ്, എക്സിക്യുട്ടീവ്  പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News