ബിജിബാലിന്റെ മാസ്മരിക സംഗീതത്തിൽ 'വിഡ്ഢികളുടെ മാഷി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

വരികൾ കൊണ്ട് പെരുമഴക്കാലം തീർക്കുന്ന റഫീഖ് അഹമ്മദിന്റെ രചനയിൽ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച ഓർമ്മയുടെ നൊമ്പരങ്ങൾ ഉണർത്തുന്ന ഈ ഗാനം ബിജിബാൽ ഒഫീഷ്യൽ യൂട്യൂബ് പേജിലൂടെ നിങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 08:23 AM IST
  • 'വിഡ്ഢികളുടെ മാഷി'ലെ ആദ്യ ഗാനം പുറത്തിറങ്ങി
  • ബിജിബാൽ മാജിക്ക് നിങ്ങൾക്ക് ഈ പാട്ടിലും കാണാനാകും
ബിജിബാലിന്റെ മാസ്മരിക സംഗീതത്തിൽ 'വിഡ്ഢികളുടെ മാഷി'ലെ  ആദ്യ ഗാനം പുറത്തിറങ്ങി

ബിജിബാലിന്റെ സംഗീതത്തിൽ 'വിഡ്ഢികളുടെ മാഷ്' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വരികൾ കൊണ്ട് പെരുമഴക്കാലം തീർക്കുന്ന റഫീഖ് അഹമ്മദിന്റെ രചനയിൽ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച ഓർമ്മയുടെ നൊമ്പരങ്ങൾ ഉണർത്തുന്ന ഈ ഗാനം ബിജിബാൽ ഒഫീഷ്യൽ യൂട്യൂബ് പേജിലൂടെ നിങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. 

ഈ ഗാനത്തിലും മലയാളി മനസിലേക്ക് തിരിഞ്ഞു നോട്ടത്തിന്റെ അറബിക്കഥയും, ഇടുക്കി ഗോൾഡിനേക്കാളും, വെള്ള ത്തിനേക്കാളും ലഹരി പകരുന്ന ബിജിബാൽ മാജിക്ക് നിങ്ങൾക്ക് കാണാനാകും.

Also Read: മരക്കാറും കുറുപ്പും കാവലും ഒടിടിയിലേക്ക്; മിന്നൽ മുരളിയെ പേടി, മരക്കാർ ഈ ആഴ്ചയിൽ തന്നെ റിലീസ് ചെയ്യും

അഞ്ച് സംസ്ഥാന പുരസ്‌ക്കാരങ്ങൾ (State Awards) നമ്മളോട് പരിഭവങ്ങളില്ലാതെ പറയാൻ മറന്ന റഫീഖ് ഇക്കയുടെ കണ്ണീർ മഷിയിൽ മുക്കിയ പേനയും പത്മഭൂഷണിന്റെ നിറവിൽ നമ്മുടെ ചിത്ര ചേച്ചിയും കൂടി ചേരുമ്പോൾ പിന്നെന്തുവേണം അല്ലെ.. 

ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമാഭിനിവേശത്തിന് നിറം പകർന്ന ഈ കൂട്ടു കെട്ട് നല്ലൊരു ദൃശ്യവിരുന്ന് സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.  മാത്രമല്ല 'വിഡ്ഡികളുടെ മാഷ്' എന്ന ഈ സിനിമ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒന്നാണെന്നുമാണ് ഇവരുടെ അഭിപ്രായം. 

നവാഗതനായ അനീഷ് വിഎയാണ് സിനിമ സംവിധാനം ചെയ്യുന്നത്.  ചിത്രത്തിൽ ദിലീപ് മോഹൻ, അഞ്ചലി നായർ, ശാരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതിയ ഈ ചിത്രത്തിൽ  മണിയൻപിള്ള രാജു, അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല,  മണികണ്ഠൻ പട്ടാമ്പി ( മറിമായം), സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ എന്നീ സീനിയർ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി.ജെ, സ്‌റ്റീവ് , ദിവിൻ പ്രഭാകർ , ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും അണിനിരക്കുന്നുണ്ട്. 

Also Read: PM Modi: കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ബിജിബാൽ സംഗീതം നിർവഹിച്ചിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെഎസ് ചിത്രയും, സൂരജ് സന്തോഷുമാണ്.  ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് മാഫിയ ശശിയാണ്. ക്യാമറ ശ്യാം കുമാർ.  

ശരിയായ അദ്ധ്യാപനം ഒരു അദ്ധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാൻ ശ്രമിക്കുന്ന കഥയിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദ-ഹൃദയബന്ധങ്ങൾ മാറ്റുരക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ഇതെന്നാണ് നീണ്ട ഇടവേളക്ക് ശേഷം അഭിനയിക്കാനെത്തിയ മലയാളത്തിന്റെ സ്വന്തം മുന്തിരിത്തോപ്പുകളുടെ രാജ്ഞി ശാരി അഭിപ്രായപ്പെട്ടിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News