CBI 5 Shooting : 'സിബിഐ 5' സെറ്റിൽ സേതുരാമയ്യരെത്തി; വീഡിയോ പങ്ക് വെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 33 വര്ഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 12:18 PM IST
  • സിബി ഐ ചിത്രങ്ങളുടെ ബിജിഎമ്മും ചിത്രത്തിൻറെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി ഉപയോഗിച്ചിട്ടുണ്ട്.
  • ഡിസംബർ 10 ന് മമ്മൂട്ടി ചിത്രീകരണത്തിന് ജോയിൻ ചെയ്യുമെന്ന് മുമ്പ് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
  • ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം നവംബർ 29 ന് നിർവഹിച്ചിരുന്നു.
  • സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 33 വര്ഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്.
CBI 5 Shooting : 'സിബിഐ 5' സെറ്റിൽ സേതുരാമയ്യരെത്തി; വീഡിയോ പങ്ക് വെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

Kochi : മമ്മൂട്ടി (Mammootty) സിബിഐ 5 (CBI 5) സിനിമയുടെ സെറ്റിലെത്തി. ചിത്രീകരണത്തിൽ ജോയിൻ ചെയ്ത മമ്മൂട്ടി ലൊക്കേഷനിലെ വീഡിയോയും സാമൂഹ മാധ്യമത്തിൽ പങ്ക് വെച്ചു, കൂടാതെ സിബി ഐ ചിത്രങ്ങളുടെ ബിജിഎമ്മും ചിത്രത്തിൻറെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി ഉപയോഗിച്ചിട്ടുണ്ട്. ഡിസംബർ 10 ന് മമ്മൂട്ടി ചിത്രീകരണത്തിന് ജോയിൻ ചെയ്യുമെന്ന് മുമ്പ് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 33 വര്ഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും എത്തുന്നുണ്ട്.

ALSO READ: CBI 5: സേതുരാമയ്യരുടെ അഞ്ചാം വരവിൽ കൂട്ടിന് പിഷാരടിയും; ജഗതിക്ക് പകരമോ?

ഇതിനു മുന്നേ ഇറങ്ങിയ 4 ചിത്രങ്ങളും വൻ വിജയമായിരുന്നു. ഈ അഞ്ചാം വരവിലും എസ് എൻ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റിൽ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസമാണ് ചിത്രീകരണം ആരംഭിക്കാൻ സാധിച്ചത്.

ALSO READ: അഞ്ചാം വരവിനൊരുങ്ങി സേതുരാമയ്യർ: വീണ്ടും എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ട്കെട്ട്

1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു ഈ സീരീസിലെ ആദ്യ ചിത്രം. അത് ബോക്സ് ഓഫീസിൽ വലിയ വിജയം തന്നെയായിരുന്നു. അതിന്റെ തുടർച്ചയായി 1989ൽ ജാഗ്രത എന്ന പേരിൽ ഇതിനൊരു രണ്ടാം ഭാഗവും ഇറങ്ങി. തുടർന്ന് 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും മൂന്ന്, നാല് ഭാഗങ്ങളായി റിലീസ് ചെയ്തിരുന്നു.

ALSO READ: Jai Bhim : ജയ് ഭീം നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമെന്ന് സംവിധായകന്‍ എസ് ഷങ്കര്‍

ബുദ്ധിരാക്ഷസനായ സേതുരാമയ്യരായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടിയെത്തുമ്പോൾ സഹപ്രവർത്തകൻ ചാക്കോ എന്ന കഥാപാത്രമായി മുകേഷും എത്തുന്നു. കൂടാതെ രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്ത്, സായ് കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News