Kuthood: തെയ്യം കലാകാരന്റെ ആത്മസംഘർഷങ്ങളുടെ കഥ; 'കുത്തൂട്' മാർച്ച് 22-ന്

Kuthood release date: മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച് തെയ്യം കലയെ ഉപാസിച്ച് കഴിയുന്ന കാഞ്ഞനെന്ന തെയ്യം കലാകാരൻ്റെ ജീവിതമാണ് ചിത്രം പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2024, 03:17 PM IST
  • മനോജ് കെ സേതു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ഛായാഗ്രഹണവും എഡിറ്റിംഗും മനോജ് കെ സേതു തന്നെ നിർവ്വഹിക്കുന്നു.
  • പ്രദീപ് മണ്ടൂർ തിരക്കഥ, സംഭാഷണമെഴുതുന്നു.
Kuthood: തെയ്യം കലാകാരന്റെ ആത്മസംഘർഷങ്ങളുടെ കഥ; 'കുത്തൂട്' മാർച്ച് 22-ന്

സന്തോഷ് കീഴാറ്റൂർ, പുതുമുഖ നടൻ വിനോദ് മുള്ളേരി, സിജി പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ്.കെ. സേതു സംവിധാനം ചെയ്യുന്ന 'കുത്തൂട്' മാർച്ച് 22ന് പ്രദർശനത്തിനെത്തുന്നു. തെയ്യം കലാകാരൻ്റെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിജിത്, ഉത്തമൻ, രവി പെരിയാട്ട്, തമ്പാൻ കൊടക്കാട്, ദേവനന്ദ, നിരോഷ് എന്നിവരും അഭിനയിക്കുന്നു.

ഫോർ ഫ്രണ്ട്സ് പ്രൊഡക്ഷൻ ഹൗസിൻ്റെ ബാനറിൽ, കെ.ടി. നായർ, വേണു പാലക്കാൽ, കൃഷ്ണകുമാർ കക്കോട്ടമ, വിനോദ് കുമാർ കരിച്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സംവിധായകൻ മനോജ് കെ സേതു തന്നെ നിർവ്വഹിക്കുന്നു. പ്രദീപ് മണ്ടൂർ തിരക്കഥ, സംഭാഷണമെഴുതുന്നു. 

ALSO READ: ഒപ്പൻഹൈമർ മികച്ച സിനിമ, എമ്മ സ്റ്റോൺ നടി, നോളൻ സംവിധായകൻ; ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച് തെയ്യം കലയെ ഉപാസിച്ച് കഴിയുന്ന കാഞ്ഞനെന്ന തെയ്യം കലാകാരൻ്റെ ജീവിതത്തോടൊപ്പം അന്യം നിന്നു പോകുന്ന മണ്ണിന്റെയും പ്രകൃതിയുടെയും കഥ പറയുന്ന ചിത്രമാണ് 'കുത്തൂട്'. ഡോക്ടർ ജിനേഷ്, കുമാർ എരമം, പ്രദീപ് മണ്ടൂർ എന്നിവരുടെ വരികൾക്ക് ജയചന്ദ്രൻ കാവുംതാഴ സംഗീതം പകരുന്നു. സിതാര കൃഷ്ണകുമാർ, അലോഷി ആദം എന്നിവരാണ് ഗായകർ. 

കല - സുനീഷ് വടക്കുമ്പാടൻ, ചമയം - വിനീഷ് ചെറു കാനം, പശ്ചാത്തല സംഗീതം - അനൂപ് വൈറ്റ് ലാൻ്റ്, പ്രൊഡക്ഷൻ കൺട്രോളർ - ഏ.വി. പുരുഷോത്തമൻ, പ്രൊഡക്ഷൻ മാനേജർ - അർജുൻ, പി ആർ ഒ - എ എസ്  ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News