Oscars 2024: പുരസ്കാരങ്ങളുമായി പുവർ തിങ്ങ്സ്; ഡിവൈൻ ജോയ് റാൻഡോൾഫ് മികച്ച സഹനടി

Oscar 2024: 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിൽ നിൽക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2024, 07:28 AM IST
  • സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്
  • ആദ്യം പ്രഖ്യാപിച്ചത് മികച്ച സഹനടിക്കുള്ള പുരസ്കാരമാണ്
  • മികച്ച സഹനടി ഡിവൈന്‍ ജോയ് റാൻഡോൾഫ്
Oscars 2024: പുരസ്കാരങ്ങളുമായി പുവർ തിങ്ങ്സ്; ഡിവൈൻ ജോയ് റാൻഡോൾഫ് മികച്ച സഹനടി

ലോസാഞ്ജലീസ്: ലോകമെമ്പാടുമുള്ള സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.   ആദ്യം പ്രഖ്യാപിച്ചത് മികച്ച സഹനടിക്കുള്ള പുരസ്കാരമാണ്.  മികച്ച സഹനടി ഡിവൈന്‍ ജോയ് റാൻഡോൾഫ് ആണ്. ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നടിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. 

Also Read: ഇത് 100 കോടി തിളക്കമുള്ള ക്യൂട്ട്നെസ്; കാണാം മമിത ബൈജുവിന്റെ ചിത്രങ്ങൾ

ഓപ്പൺഹൈമറിലെ പ്രകടനത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച നഹനടനായി. മികച്ച അനിമേഷൻ ചിത്രം ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ്. മികച്ച അവലംബിത തിരക്കഥ അമേരിക്കൻ ഫിക്‌ഷനിലൂടെ കോർഡ് ജെഫേർസൺ സ്വന്തമാക്കി, മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ. പ്രൊഡക്‌ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സ് സ്വന്തമാക്കി. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ്. 

Also Read: ചൊവ്വ-ശുക്ര സംഗമം സൃഷ്ടിക്കും മഹാലക്ഷ്മി യോഗം; ഇത്തവണത്തെ ഹോളി ഇവർ ശരിക്കും പൊളിക്കും!

പുരസ്‌കാര പ്രഖ്യാപന വേദി ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ്.  ജിമ്മി കിമ്മലാണ് അവതാരകന്‍. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിൽ നിൽക്കുകയാണ്. പുവര്‍ തിങ്‌സിന് പതിനൊന്നും മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് പത്തും നാമനിര്‍ദേശങ്ങളാണുള്ളത്. 23 വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ. ചടങ്ങുകൾ പുരോഗമിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News