ഭാവന സ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ തങ്കത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി . അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം ഒരു ദേവീ ഭക്തി ഗാനമാണെന്നത് ചിത്രത്തെ കുറിച്ചുള്ള ആകാംഷ വർധിപ്പിക്കുന്നു. ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും
ബിജു മേനോൻ , വിനീത് ശ്രീനിവാസൻ , അപർണ്ണ ബാലമുരളി , ഗിരീഷ് കുൽക്കർണി എന്നിവരും നിരവധി മറാത്തി തമിഴ് താരങ്ങളും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ , ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.
ALSO READ : Thankam movie: 'തങ്കം' റിലീസ് പ്രഖ്യാപിച്ചു; റിപ്പബ്ലിക് ദിനത്തിൽ പ്രദർശനത്തിനെത്തും
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ശ്യാം പുഷ്കരനാണ് . ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ് കിരൺദാസ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാവനാ റിലീസ് ഈ വരുന്ന ജനുവരി 26 നു ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...