Thankam Movie: മിസ്സ് യൂ ചേട്ടാ, തങ്കത്തിന്റെ കാര്‍ന്നോർക്ക് വിട; കൊച്ചുപ്രേമനെ ഓര്‍ത്ത് 'തങ്കം' ടീം

Kochu Preman: കൊച്ചു പ്രേമന് ജോലിയോടുള്ള പാഷന്‍ വലിയ പാഠമാണെന്നും തങ്കത്തിന്റെ കാർന്നോർക്ക് വിടയെന്നും കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രങ്ങൾ പങ്കുവച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 03:44 PM IST
  • കൊച്ചു പ്രേമന്റെ തങ്കം സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചത്
  • അദ്ദേഹത്തിന്റെ ജോലിയോടുള്ള പാഷന്‍ വലിയ പാഠമാണെന്നും തങ്കത്തിന്റെ കാർന്നോർക്ക് വിടയെന്നും കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രങ്ങൾ പങ്കുവച്ചത്
Thankam Movie: മിസ്സ് യൂ ചേട്ടാ, തങ്കത്തിന്റെ കാര്‍ന്നോർക്ക് വിട; കൊച്ചുപ്രേമനെ ഓര്‍ത്ത് 'തങ്കം' ടീം

അന്തരിച്ച നടൻ കൊച്ചുപ്രേമന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് 'തങ്കം' സിനിമയുടെ അണിയറ പ്രവർത്തകർ. മലയാള സിനിമയില്‍ ഹാസ്യത്തിന്റെയും അഭിനയത്തിന്റെയും വേറിട്ട പാത തീര്‍ത്ത, അന്തരിച്ച കലാകാരന്‍ കൊച്ചു പ്രേമന്റെ  തങ്കം സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചത്. അദ്ദേഹത്തിന്റെ ജോലിയോടുള്ള പാഷന്‍ വലിയ പാഠമാണെന്നും തങ്കത്തിന്റെ കാർന്നോർക്ക് വിടയെന്നും കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രങ്ങൾ പങ്കുവച്ചത്.

'ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ ചേട്ടന്‍ പോയത്. ഞങ്ങളെ അത്ഭുതപ്പെടുത്തിയ സീനുകള്‍ അദ്ദേഹത്തിന്റേതായി പടത്തിലുണ്ട്. ചേട്ടന്റെ ജോലിയോടുള്ള പാഷന്‍ വലിയ പാഠമാണ്. തങ്കത്തിന്റെ കാർന്നോർക്ക് വിട. മിസ്സ് യൂ ചേട്ടാ.. ടീം തങ്കം' എന്നാണ് ചിത്രത്തിനൊപ്പം അണിയറപ്രവർത്തകർ കുറിച്ചത്.

ALSO READ: IFFK 2022: രാത്രിയുടെ മധുരവും തണുപ്പും ആവോളം നുകരാം; അവളുടേതും കൂടിയാകുന്ന എട്ട് രാത്രികൾ

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് തങ്കം. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സഹീദ് അരാഫത്താണ് തങ്കം സംവിധാനം ചിത്രം സംവിധാനം ചെയ്യുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍,  അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും  കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്.

ALSO READ: IFFK 2022 : ക്ലൊണ്ടൈക് മുതൽ അറിയിപ്പ് വരെ; ഐഎഫ്എഫ്കെയിലെ അന്താരാഷ്ട്ര അതിജീവന ചിത്രങ്ങൾ

ആക്ഷന്‍- സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്‌റ്യൂം ഡിസൈന്‍- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മണമ്പൂര്‍, സൗണ്ട് മിക്‌സിങ്- തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ്-  രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി എഫ് എക്‌സ്- എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ- കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍. പി. ആർ. ഒ ആതിര ദിൽജിത്,  ഭാവനറിലീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News