രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക; രണ്‍ബീര്‍ ആരാണെന്ന് അറിയില്ലായിരുന്നു: സുബ്ബലക്ഷ്മി

രണ്‍ബീര്‍ ആരാണെന്നോ അദ്ദേഹം ഇത്രയും വലിയ ആക്ടറാണെന്ന് എനിക്ക് അറിയില്ലായിരുന്നു :സുബ്ബലക്ഷ്മി

Written by - Akshaya PM | Last Updated : Nov 28, 2022, 11:02 AM IST
  • ഷൂട്ടിന് എത്തിയപ്പോൾ കാര്യങ്ങള്‍ വിചാരിച്ച പോലെ അല്ലായിരുന്നു
  • വീട്ടിലെ കാറ് നന്നാക്കാന്‍ വന്ന മെക്കാനിക്കിന്റെ റോളിലാണ് രണ്‍ബീര്‍ അഭിനയിച്ചത്
  • പല രാജ്യങ്ങളിലേക്കും എന്റെ ഫോട്ടോ എടുത്ത് അയച്ച് കൊടുത്തു
രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്നൊരു നായിക; രണ്‍ബീര്‍ ആരാണെന്ന് അറിയില്ലായിരുന്നു: സുബ്ബലക്ഷ്മി

മുത്തശ്ശിയായി വന്ന് മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സുബ്ബലക്ഷ്മി. ബോളിവുഡിന്റെ പ്രിയതാരം രണ്‍ബീര്‍ കപൂറിനൊപ്പം ലെയ്സ് പരസ്യ ചിത്രത്തിൽ അഭിനയിച്ച വിശേഷങ്ങൾ ഞാൻ ചോദിച്ചു. എന്റെ ചോദ്യം പൂർത്തിയാകും മുമ്പ് തന്നെ മറുപടി വന്നു. എന്റെ പൊന്നുമോളെ ഒന്നും പറയണ്ട. രണ്‍ബീര്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ആരാണെന്ന് മനസിലാക്കിയപ്പോള്‍ പേടി തോന്നിയെന്നും എന്നാല്‍ വളരെ രസകരമായിട്ടാണ് അന്നഭിനയിച്ചതെന്നും മുത്തശ്ശി പറഞ്ഞു. 

file

കൊച്ചുമക്കളോട് പരസ്യത്തിൽ ആരുടെ കൂടെയാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞിരുന്നോ എന്ന് ഞാൻ ചോദിച്ചു .അമ്മൂമ്മ രണ്‍ബീറിന്റെ കൂടെയാണോ അഭിനയിക്കാന്‍ പോവുന്നത്. എങ്കില്‍ ഞങ്ങളും വരുന്നുവെന്ന് കൊച്ചുമകള്‍ സൗഭാഗ്യയൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ അതാരാണെന്ന് എനിക്ക് അറിയില്ല മക്കളേ എന്നാണ് ഞാന്‍ പറഞ്ഞത്. ഷാരൂഖ് ഖാനെയൊക്കെ അറിയാം. പിന്നെ ചില പേരുകളൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ രണ്‍ബീറിനെയൊന്നും എനിക്ക് അറിയില്ല.

file

രണ്‍ബീര്‍ ആരാണെന്നോ അദ്ദേഹം ഇത്രയും വലിയ ആക്ടറാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഫ്‌ളൈറ്റില്‍ കയറുമ്പോഴാണ് ഇന്നയാളാണെന്ന് ഞാൻ അറിഞ്ഞത്ത്. അയ്യോ എങ്ങനെയായിരിക്കും അദ്ദേഹം പെരുമാറുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു. പേടിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല അദ്ദേഹം ലെയിസ് കമ്പനിയുടെ അംബാസിഡര്‍ ആണെന്നും പറഞ്ഞു. അതായത് മോളെ ഒന്നും അദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയാതെയാണല്ലോ  പോന്നതെന്ന് ഓര്‍ത്ത് പോയി.  

file

പക്ഷേ അവിടെ ഷൂട്ടിന് എത്തിയപ്പോൾ  കാര്യങ്ങള്‍ വിചാരിച്ച പോലെ അല്ലായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് എന്നോട് പെരുമാറിയത്. വന്നപ്പോഴെ എന്റെ കാല് തൊട്ട് വണങ്ങിയിട്ടാണ് ക്യാമറയുടെ മുന്നിലേക്ക് പോയത്. എന്റെ വീട്ടിലെ കാറ് നന്നാക്കാന്‍ വന്ന മെക്കാനിക്കിന്റെ റോളിലാണ് രണ്‍ബീര്‍ അഭിനയിച്ചത്.അവിടെയുണ്ടായിരുന്നവരെല്ലാം അവസാനം എന്നെ അഭിനന്ദിക്കുകയാണ് ചെയ്തത്.

file

പല രാജ്യങ്ങളിലേക്കും എന്റെ ഫോട്ടോ എടുത്ത് അയച്ച് കൊടുത്തു. നല്ല രീതിയിലായിരുന്നു ഷൂട്ട് അവസാനിച്ചത്.  എന്റെ എണ്‍പതാം ജന്മദിനത്തിന് ഞാനൊരു മെസേജ് അയച്ചിരുന്നു. പിന്നാലെ ഞാനും രണ്‍ബീറും ഒരുമിച്ചിരിക്കുന്ന ഫോട്ടോ ലാമിനേറ്റ് ചെയ്ത് ഇവിടേക്ക് കൊടുത്ത് വിട്ടു. മറന്ന് പോയില്ല. അത് നല്ല രസമായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News