കല്യാണരാമനിൽ അഭിനയിച്ച ശേഷം എല്ലാവരും ഭർത്താവ് എന്ത് പറഞ്ഞെന്ന് ചോദിച്ചു?

നന്ദനത്തിലെ വേഷാമണി അമ്മാൾ ആയിരുന്നു ആദ്യ ചിത്രം എന്നാൽ കല്യാണരാമൻ, പാണ്ടിപ്പട എന്നീ ചിത്രങ്ങളിലൂടെയാണ്  സുബ്ബലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 02:42 PM IST
  • നല്ല പയ്യനാണ് ദീലീപ് എപ്പോഴും വന്ന് സംസാരിക്കും
  • 75-ൽ അധികം ചിത്രങ്ങളിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
  • കല്യാണ രാമൻറെ തെലുങ്ക് പതിപ്പിലും പ്രധാന വേഷം ചെയ്തിരുന്നു
കല്യാണരാമനിൽ അഭിനയിച്ച ശേഷം എല്ലാവരും ഭർത്താവ് എന്ത് പറഞ്ഞെന്ന് ചോദിച്ചു?
കല്യാണരാമനിലെ ഒറ്റ വേഷം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സുബ്ബലക്ഷ്മി. എകെ കല്യാണി എന്ന കഥാപാത്രമായാണ് സുബ്ബലക്ഷ്മി ചിത്രത്തിൽ എത്തുന്നത്.മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ ഇവരുടെ. കല്യാണരാമന് ശേഷമുണ്ടായ മാറ്റങ്ങൾ പങ്ക് വെക്കുകയാണ് സുബ്ബലക്ഷ്മി സീ മലയാളം ന്യൂസിനോട്.കല്യാണരാമൻ കഴിഞ്ഞ് ഏറ്റവും അധികം പേർ ചോദിച്ച ചോദ്യം. വീട്ടിൽ ഭർത്താവ് എന്ത് പറഞ്ഞു എന്നാണ്. നിരവധി അഭിമുഖങ്ങളിലും ഇത് ചോദിച്ചു. ഈ വയസന്റെ കൂടെ അഭിനയിച്ചത് എന്നൊക്കെ ചോദിച്ചു.
 
 
അദ്ദേഹം പക്ഷെ ഒന്നും പറഞ്ഞില്ല. അഭിനയം കുറച്ച് കൂടി നന്നാക്കണം എന്നാണ് പറഞ്ഞത്. നല്ല പയ്യനാണ് ദീലീപ് എപ്പോഴും വന്ന് അമ്മൂമ്മെ ദോശ കിട്ടിയോ, ചായ കുടിച്ചോ എന്നൊക്കെ ചോദിച്ച് എപ്പോഴും അടുത്ത് വരും. തമാശ പറയ്യാ ചിരിക്കാ തമാശ പറയ്യാ ചിരിക്കാ അത് തന്നെയായിരുന്നു സെറ്റിൽ. അത് കൊണ്ട് തന്നെ ഇപ്പോൾ കേൾക്കുന്നതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സുബ്ബലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.
 
കല്യാണരാമൻ, പാണ്ടിപ്പട എന്നീ ചിത്രങ്ങളിലൂടെയാണ്  സുബ്ബലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്.  എന്നാൽ നന്ദനത്തിലെ വേഷാമണി അമ്മാൾ ആയിരുന്നു ആദ്യ ചിത്രം. ഇതുവരെ 75-ൽ അധികം ചിത്രങ്ങളിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.  കല്യാണ രാമൻറെ തെലുങ്ക് പതിപ്പിലും പ്രധാന വേഷം ചെയ്തിരുന്നു.
 

 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News