Shah Rukh Khan Birthday: ഷാരൂഖ് ഖാന്‍റെ ജന്മദിനം 100 നഗരങ്ങളിൽ ആഘോഷിക്കാന്‍ ഫാന്‍സ്‌ ക്ലബ്

Shah Rukh Khan Birthday: അടുപ്പിച്ച് രണ്ട് സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച ആവേശത്തിലാണ് ഷാരൂഖ്‌. പത്താന്‍റെയും ജവാന്‍റെയും കുതിച്ചുയരുന്ന വിജയം ഷാരൂഖിന്‍റെ ഈ ജന്മദിനം ഏറെ സവിശേഷമാക്കിയിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 06:49 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് SRKയുടെ ഫാന്‍സ്‌ ക്ലബ് ലോകമെമ്പാടും അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്‌.
Shah Rukh Khan Birthday: ഷാരൂഖ് ഖാന്‍റെ ജന്മദിനം 100 നഗരങ്ങളിൽ ആഘോഷിക്കാന്‍ ഫാന്‍സ്‌ ക്ലബ്

Shah Rukh Khan Birthday: ബോളിവുഡ് കിംഗ്‌ ഷാരൂഖ് ഖാന്‍റെ ജന്മദിനത്തിൽ ആവേശത്തിലാണ് ആരാധകര്‍. ഷാരൂഖ് ഖാന്‍റെ ജന്മദിനമായ നവംബര്‍ 2 SRK ദിനമായി ആചരിക്കാൻ തീരുമാനിച്ചിരിയ്ക്കുകയാണ് ഫാന്‍സ്‌ ക്ലബ്. 

വാസ്തവത്തിൽ അടുപ്പിച്ച് രണ്ട് സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച ആവേശത്തിലാണ് ഷാരൂഖ്‌. പത്താന്‍റെയും ജവാന്‍റെയും കുതിച്ചുയരുന്ന വിജയം ഷാരൂഖിന്‍റെ ഈ ജന്മദിനം ഏറെ സവിശേഷമാക്കിയിരിക്കുകയാണ്. താരത്തിന്‍റെ അടുത്ത ചിത്രം ഡങ്കിയും റിലീസിന് തയ്യാറാണ്. 

Also Read:  Venus Transit 2023: ദീപാവലിക്ക് ശേഷം, ഈ രാശിക്കാർക്ക് സുവർണ്ണകാലം!! കരിയറിലും ബിസിനസ്സിലും നേട്ടം കൊയ്യും 
 
അതേസമയം, ബോളിവുഡ് താരങ്ങൾ ഇപ്പോൾ തെന്നിന്ത്യൻ താരങ്ങളുടെ പാത പിന്തുടരുകയാണ്. അതായത്, താരങ്ങള്‍ അവരുടെ ആരാധകരുമായി വളരെ വ്യത്യസ്ത രീതിയിലാണ് ഇടപെടുന്നത്. ഇത് സിനിമകളുടെ മാത്രം കാര്യമല്ല. താരങ്ങളുടെ ഫാൻസ് ക്ലബ്ബുകൾ സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതാണ് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. 

Also Read:  Saturn Direct 2023: ശനിയുടെ സഞ്ചാരമാറ്റം, ഈ 3 രാശിയിലുള്ളവർ ജാഗ്രത പാലിക്കുക 
 
അടുത്തിടെ ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ ഫാൻസ് ക്ലബ്ബുകൾ ഏറെ സജീവമായിരുന്നു. ഇപ്പോൾ ഷാരൂഖ് ഖാന്‍റെ ജന്മദിനമായ നവംബർ 2 ന് അദ്ദേഹത്തിന്‍റെ ഫാൻസ് ക്ലബ്ബുകളും സമാനമായ രീതിയിൽ നിരവധി പ്രവര്‍ത്തനങ്ങളോടെ ജന്മദിനം ആഘോഷിക്കാന്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. 

റിപ്പോര്‍ട്ട് അനുസരിച്ച് SRKയുടെ ഫാന്‍സ്‌ ക്ലബ് ലോകമെമ്പാടും അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്‌.    

ചാരിറ്റി മുതൽ ആഘോഷങ്ങള്‍ വരെ
 
SRKയുടെ പിറന്നാളിന്‍റെ ഭാഗമായി ഇന്ത്യയിലെ 100 ലധികം നഗരങ്ങളിലും 25 ലധികം രാജ്യങ്ങളിലും  ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷാരൂഖിന്‍റെ ഏറ്റവും വലിയ ആരാധക ക്ലബ്ബുകളിലൊന്നായ എസ്ആർകെ യൂണിവേഴ്‌സ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍  മുതൽ ആഘോഷം വരെയുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പരിശോധന, സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വിതരണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ വരാനിരിക്കുന്ന ശൈത്യകാലം കണക്കിലെടുത്ത് ആവശ്യക്കാർക്ക് പുതപ്പ് വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

ദിൽവാലെ ദുല്‍ഹനിയാ വീണ്ടും...

ഷാരൂഖിന്‍റെ ഏറ്റവും ജനപ്രിയ ചിത്രമായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ (DDLJ) അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഹൗസ് ഫുള്‍ ഷോ നടത്താന്‍ ഷാരൂഖിന്‍റെ ഫാൻസ് ക്ലബ്ബുകൾ വീണ്ടും തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം മുംബൈയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം മുംബൈയിലെ ചേരികളിൽ അവശ്യ റേഷൻ സാധനങ്ങളും വിതരണം ചെയ്യും. അനാഥാലയങ്ങളിലെയും വൃദ്ധസദനങ്ങളിലെയും കുട്ടികൾക്കും വയോജനങ്ങൾക്കും ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയും ഷാരൂഖിന്‍റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമാണ്.   

ഇത്തവണ  ആരാധകർ ഷാരൂഖിന്‍റെ ജന്മദിനം SRK ദിനമായി ആഘോഷിക്കുകയാണ്. ഷാരൂഖ് ചിത്രം ജവാൻ അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തേക്കുമെന്നും അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രമായ ഡങ്കിയുടെ ടീസർ മുംബൈയിൽ റിലീസ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News