Sri Muthappan: മുത്തപ്പൻ ചരിതം സിനിമയാകുന്നു; 'ശ്രീ മുത്തപ്പന്‍' ചിത്രീകരണം തുടങ്ങി

മുത്തപ്പൻ ചരിതം ആദ്യമായി സിനിമയാകുന്ന ശ്രീ മുത്തപ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കണ്ണൂരിൽ തുടങ്ങി.  

Written by - Zee Malayalam News Desk | Last Updated : May 23, 2023, 02:23 PM IST
  • ബാബു അന്നൂർ, അനുമോൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
  • മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ ബിജു കെ ചുഴലിയും, മുയ്യം രാജനും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
  • 'ശ്രീ മുത്തപ്പന്‍' കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി.
Sri Muthappan: മുത്തപ്പൻ ചരിതം സിനിമയാകുന്നു; 'ശ്രീ മുത്തപ്പന്‍' ചിത്രീകരണം തുടങ്ങി

ജോയ് മാത്യൂ, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീ മുത്തപ്പൻ. ആദ്യമായാണ് ശ്രീ മുത്തപ്പൻ ചരിതം സിനിമയാകുന്നത്. ബാബു അന്നൂർ, അനുമോൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ ബിജു കെ ചുഴലിയും, മുയ്യം രാജനും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 'ശ്രീ മുത്തപ്പന്‍' കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി.

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര സന്നിധാനത്തിൽ വെച്ച് നിർമാതാവ് സച്ചു അനീഷ് സംവിധായകൻ ചന്ദ്രൻ നരിക്കോട് എന്നിവർ ചേർന്ന് തിരക്കഥയുടെ പകർപ്പ് ഏറ്റുവാങ്ങി. നടൻ ഷെഫ് നളൻ, മുയ്യം രാജൻ, വിനോദ് മൊത്തങ്ങ, പി പി ബാലകൃഷ്‍ണൻ, ക്ഷേത്രം ഭാരവാഹികൾ മുതലായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കണ്ണൂര്‍ കുന്നത്തൂര്‍ പാടി ശ്രീമുത്തപ്പന്‍ ദേവസ്ഥാനത്ത് വാണവര്‍ കുഞ്ഞിരാമന്‍ നായനാര്‍ സ്വിച്ചോൺ കർമ്മം നിര്‍വ്വഹിച്ചു. ചിത്രത്തിൽ സച്ചു അനീഷ്, ഷെഫ് നളൻ, കോക്കാടാൻ നാരായണൻ, വിനോദ് മൊത്തങ്ങ, കൃഷ്‍ണൻ നമ്പ്യാർ,രാജേഷ് വടക്കാഞ്ചേരി, ഉഷ പയ്യന്നൂർ, അക്ഷയ രാജീവ്, ബേബി പൃഥി രാജീവ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

Also Read: Chaaver Movie : ടിനു പാപ്പച്ചന്റെ ചാവേർ ഉടൻ തിയറ്ററുകളിലേക്ക്; സൂചനയുമായി പുതി അപ്ഡേറ്റ്

 

പ്രതിഥി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥാഗവേഷണം പി പി ബാലകൃഷ്‍ണ പെരുവണ്ണാന്‍ ആണ്. പ്രൊജക്ട് ഡിസൈനർ ധീരജ് ബാല. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് വിനോദ് കുമാര്‍ പി വി. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഈ സിനിമ. ഛായാഗ്രഹണം റെജി ജോസഫാണ്. കണ്ണൂരിലെ പറശ്ശിനിക്കടവിലു,  നണിച്ചേരിയിലുമായിട്ട് ചിത്രീകരിക്കുന്ന സിനിമയുടെ ആര്‍ട്ട് മധു വെള്ളാവ്, മേക്കപ്പ്-പീയൂഷ് പുരുഷു, സ്റ്റില്‍സ് വിനോദ് പ്ലാത്തോട്ടം, പിആർഒ എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News