Simon Daniel Trailer: നിധി തേടിയൊരു യാത്ര; ത്രില്ലറുമായി വിനീത് കുമാർ, സൈമൺ ഡാനിയേൽ ട്രെയിലർ

ഒരു ത്രില്ലർ ചിത്രമായിരിക്കും സൈമൺ ഡാനിയേൽ എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 10:56 AM IST
  • ഒരു ട്രെഷര്‍ ഹണ്ടിന്റെ കഥയാണ് സൈമൺ ഡാനിയേൽ പറയുന്നത്.
  • സംവിധായകൻ സാജൻ ആന്റണി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നത്.
  • ദിവ്യ പിള്ളയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Simon Daniel Trailer: നിധി തേടിയൊരു യാത്ര; ത്രില്ലറുമായി വിനീത് കുമാർ, സൈമൺ ഡാനിയേൽ ട്രെയിലർ

ഒരിടവേളയ്ക്ക് ശേഷം വിനീത് കുമാർ നായകനാകുന്ന ചിത്രമാണ് സൈമൺ ഡാനിയേൽ. സാജൻ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സൈമൺ ഡാനിയേലിന്റെ ട്രെയിലർ പങ്കുവെച്ചത്. ഓ​ഗസ്റ്റ് 19ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രാകേഷ് കുര്യാക്കോസ് ആണ്. സിനിമ നിർമ്മിക്കുന്നത് രാകേഷ് തന്നെയാണ്. 

ഒരു ത്രില്ലർ ചിത്രമായിരിക്കും സൈമൺ ഡാനിയേൽ എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ഒരു ട്രെഷര്‍ ഹണ്ടിന്റെ കഥയാണ് സൈമൺ ഡാനിയേൽ പറയുന്നത്. സംവിധായകൻ സാജൻ ആന്റണി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നത്. ദിവ്യ പിള്ളയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Also Read: സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്തതിന് സിങ്ക് സൗണ്ട് പുരസ്കാരം; ദേശീയ ചലച്ചിത്ര പുരസ്കാര നിർണയം വിവാദത്തിൽ

 

ജസ്റ്റിൻ ജോസ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വരുൺ കൃഷ്ണയാണ്. എഡിറ്റർ - ദീപു ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളർ - ലിജോ ലൂയിസ്, കലാ സംവിധാനം - ഇന്ദുലാൽ കവീട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, സൗണ്ട് മിക്സിങ് ഫസൽ ബക്കർ, കളറിസ്റ് ലിജു പ്രഭാകർ, കോസ്റ്റ്യൂം & സ്റ്റൈലിങ്‌ - അഖിൽ, സാം; മേക്കപ്പ് - മഹേഷ് ബാലാജി, ആക്ഷൻ കോറിയോഗ്രാഫി - റോബിൻ ടോം, ഓപ്പറേറ്റീവ് ക്യാമറമാൻ- നിള ഉത്തമൻ, അസോസിയേറ്റ് ഡയറക്ടർസ് ജീസ് ജോസ്, ഡോൺ ജോസ്, ഡിസൈൻസ് - പാലയ്, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.

Kaaliyan Movie: ബിജിഎം ഇനി വേറെ ലെവൽ; 'കാളിയനി'ൽ സം​ഗീതം രവി ബസ്രൂർ, സ്വാ​ഗതം ചെയ്ത് പൃഥ്വിരാജ്

കെജിഎഫ് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ഇത്രയധികം ആരാധകരെ ഈ ചിത്രം നേടിയെടുത്തെങ്കിൽ അതിൽ പ്രധാന പങ്കുവഹിച്ചത് ഈ ചിത്രത്തിലെ സം​ഗീതമാണ്. നായകന് നൽകിയിരിക്കുന്ന ബിജിഎം, ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഓരോ പ്രേക്ഷകനും നെഞ്ചിലേറ്റിയതാണ്. ആ സം​ഗീതം ഒരുക്കിയ ആളെയും പ്രേക്ഷകർ സ്വീകരിച്ചു. രവി ബസ്‍റൂര്‍ ആണ് കെഡിഎഫിന്റെ സം​ഗീതം ഒരുക്കിയത്. പ്രശാന്ത് നീലിന്റെ സലാർ എന്ന ചിത്രത്തിന്റെയും സം​ഗീതം രവി ബസ്റൂർ ആണ്. മലയാളത്തിലേയ്ക്ക ആ സം​ഗീതം എത്തിക്കാൻ ഒരുങ്ങുകയാണ് പൃഥ്വിരാജും ടീമും. 

പൃഥ്വിരാജ് ചിത്രമായ കാളിയനിൽ സം​ഗീതം ഒരുക്കുന്നത് രവി ബസ്റൂർ ആണെന്നാണ് പുതിയ റിപ്പോർട്ട്. കാളിയനിലേക്ക് രവി ബസ്രൂറിനെ സ്വാ​ഗതം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു. രവി ബസ്രൂറിനൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയൻ' ആയി പൃഥ്വിരാജ് എത്തുന്ന ചിത്രമാണിത്. നവാഗതനായ എസ് മഹേഷ് ആണ് കാളിയൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News