Hello Mummy: 'ഗെറ്റ് മമ്മിഫൈഡ്'; ഹലോ മമ്മിയും കൂട്ടരും ഉടൻ തിയേറ്ററുകളിലേക്ക്

Hello Mummy Malayalam Movie: '​ഗെറ്റ് മമ്മിഫൈഡ്' എന്ന പേരിൽ എത്തിയ ​ഗാനം നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദ്രി ജോയും യുട്യൂബറായ അശ്വിൻ റാമും ചേർന്നാണ് ഒരുക്കിയത്.

Written by - Zee Malayalam News Desk | Last Updated : Nov 18, 2024, 03:39 PM IST
  • ചിത്രത്തിന്റെ കേരളാവിതരണാവകാശം ഡ്രീം ബിഗ് പിക്ച്ചേഴ്സ് സ്വന്തമാക്കി
  • ജിസിസി ഓവർസീസ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ഫാഴ്സ് ഫിലിംസാണ് സ്വന്തമാക്കിയത്
Hello Mummy: 'ഗെറ്റ് മമ്മിഫൈഡ്'; ഹലോ മമ്മിയും കൂട്ടരും ഉടൻ തിയേറ്ററുകളിലേക്ക്

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ആനിമേറ്റഡ് പ്രൊമോ സോങ് ആണ് പുറത്ത് വിട്ടിരിക്കുന്നത്. 'സരി​ഗമ'യുടെ യു ട്യൂബ് ചാനലിലൂടെ '​ഗെറ്റ് മമ്മിഫൈഡ്' എന്ന പേരിൽ എത്തിയ ​ഗാനം നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദ്രി ജോയും യുട്യൂബറായ അശ്വിൻ റാമും ചേർന്നാണ് ഒരുക്കിയത്.

നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ ട്രെയിലർ വൈറലായതോടെ ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇഎസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ALSO READ: മിഷേൽ കേസ് വീണ്ടും ചർച്ചയാകുന്നു; "ആനന്ദ് ശ്രീബാലയിലൂടെ തന്റെ മകളെ കണ്ടുവെന്ന് മിഷേലിന്റെ അച്ഛൻ

ഹാങ്ങ് ഓവർ ഫിലിംസും എആൻഡ്എച്ച്എസ് പ്രൊഡക്ഷനുമാണ് നിർമാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിത്തത്തിന് ശേഷം ഹാങ് ഓവർ ഫിലിംസുമായി എആൻഡ്എച്ച്എസ് പ്രൊഡക്ഷൻസ് നിർമാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഹലോ മമ്മി'.

ബോണി എന്ന കഥാപാത്രമായി ഷറഫുദ്ദീനും സ്റ്റെഫി എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കേരളാവിതരണാവകാശം ഡ്രീം ബിഗ് പിക്ച്ചേഴ്സ് സ്വന്തമാക്കി. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ഫാഴ്സ് ഫിലിംസാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ ഗാനങ്ങളുടെ അവകാശം സരിഗമ മ്യൂസിക്കിനാണ്. ചിത്രത്തിലെ ആദ്യഗാനം 'റെഡിയാ മാരൻ' വലിയ ഹിറ്റായിരുന്നു. ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ച ഈ ​ഗാനത്തിന് ജേക്സ് ബിജോയി ആണ് സംഗീതം നൽകിയത്. മൂ.രിയാണ് ​ഗാനത്തിന് വരികൾ ഒരുക്കിയത്.

ALSO READ: 'മകൾക്കു വേണ്ടിയാണ് ആ അമ്മയുടെ യുദ്ധം'; നയൻതാര ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു

ഛായാഗ്രഹണം: പ്രവീൺ കുമാർ. ചിത്രസംയോജനം: ചമൻ ചാക്കോ. ഗാനരചന: മു. രി, സുഹൈൽ കോയ. സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ. ക്രിയേറ്റീവ്‌ ഡയറക്റ്റർ: രാഹുൽ ഇഎസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. വസ്ത്രാലങ്കാരം: സമീറാ സനീഷ്. മേക്കപ്പ്: റോണക്സ് സേവ്യർ.

പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ. ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ. വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്. സംഘട്ടനം: കലൈ കിങ്സൺ, പിസി സ്റ്റണ്ട്സ്. കൊറിയോഗ്രാഫി: ഷെരീഫ്. സ്റ്റിൽസ്: അമൽ സി സദർ. ഡിസൈൻ: ടെൻ പോയിന്റ്. കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം. പിആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News