Hello Mummy Movie: ഡബ്‌സിയുടെ ആലാപനത്തിൽ 'റെഡിയാ മാരൻ' ! 'ഹലോ മമ്മി'യിലെ ആദ്യ ​ഗാനം

Hello Mummy First Song: ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് 'ഹലോ മമ്മി' എന്ന ചിത്രം നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 5, 2024, 05:42 PM IST
  • ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
  • ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇഎസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ
Hello Mummy Movie: ഡബ്‌സിയുടെ ആലാപനത്തിൽ 'റെഡിയാ മാരൻ' ! 'ഹലോ മമ്മി'യിലെ ആദ്യ ​ഗാനം

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന 'ഹലോ മമ്മി'യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. ഫാന്റസി കോമഡി ചിത്രമായാണ് 'ഹലോ മമ്മി' ഒരുക്കിയിരിക്കുന്നത്. മൂ.രിയുടെ വരികൾക്ക് ജേക്സ് ബിജോയ് സം​ഗീതം പകർന്ന ​ഗാനം ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു.

കിടിലൻ ബാക്ക്​ഗ്രൗണ്ട് സ്കോറും തകർപ്പൻ വരികളും കോർത്തിണക്കി ഒരുക്കിയ ​ഗാനം സോഷ്യൽ മീഡിയകളിൽ തരം​ഗം സൃഷ്ടിക്കുകയാണ്. നവംബർ 21 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് 'ഹലോ മമ്മി' എന്ന ചിത്രം നിർമിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ALSO READ: അരുൺ വൈഗ ഒരുക്കുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള"; ടൈറ്റിൽ പോസ്റ്റർ

സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഡ്രീം ബിഗ് പിക്ച്ചേഴ്സ് സ്വന്തമാക്കി. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസ് നേടി. ചിത്രത്തിലെ ​ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമ മ്യൂസിക്കാണ്.

സാൻജോ ജോസഫ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും 'ആസ്പിരന്റ്സ്', 'ദി ഫാമിലി മാൻ', 'ദി റെയിൽവേ മെൻ' തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജയാണ് ഈ ചിത്രത്തിലെ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നത്. സണ്ണി ഹിന്ദുജയുടെ ആദ്യ മലയാള ചിത്രമാണിത്.

അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഹാങ് ഓവർ ഫിലിംസിന്റെ നിർമാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ALSO READ: ഭീഷ്മപർവത്തിന് ശേഷം ധീരനുമായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ

ഛായാഗ്രഹണം: പ്രവീൺ കുമാർ. ചിത്രസംയോജനം: ചമൻ ചാക്കോ. ഗാനരചന: മു. രി, സുഹൈൽ കോയ. സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ. ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. വസ്ത്രാലങ്കാരം: സമീറാ സനീഷ്. മേക്കപ്പ്: റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ.

ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ. വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്. സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്. കൊറിയോഗ്രാഫി: ഷെരീഫ്. സ്റ്റിൽസ്: അമൽ സി സദർ. ഡിസൈൻ: ടെൻ പോയിന്റ്. കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം. മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പിആർഒ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News