ഒടുവിൽ ശാലിനി ഇൻസ്റ്റ​ഗ്രാമിൽ ; ആദ്യ ചിത്രം അജിത്തിനൊപ്പം ;ഏറ്റെടുത്ത് ആരാധകർ

ശ്യാമിലിയാണ് ശാലിനിയുടെ ഇൻസ്റ്റഗ്രാം വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത് 

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 05:07 PM IST
  • ശാലിനിയുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നു
  • ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇപ്പോഴുള്ളത്
  • അജിത്തും ശാലിനിയും ഇതുവരെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകായിരുന്നു
ഒടുവിൽ ശാലിനി ഇൻസ്റ്റ​ഗ്രാമിൽ ; ആദ്യ ചിത്രം അജിത്തിനൊപ്പം ;ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന താരമാണ് ശാലിനി .നടൻ അജിത്ത് കുമാറുമായുള്ള വിവാഹത്തിന് ശേഷം സിനിമ ഉപേക്ഷിക്കുകയായിരുന്നു . ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കികൊണ്ട് ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ് ശാലിനി . ശാലിനി അജിത്കുമാർ എന്ന പേരിലാണ് താരം ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവെച്ചത് . അജിത്തിനൊപ്പമുള്ള ചിത്രമാണ് ശാലിനി പങ്കുവെച്ചത് . 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shalini Ajith Kumar (@shaliniajithkumar2022)

ഏഴു ദിവസം മുൻപായിരുന്നു ആദ്യ പോസ്റ്റ് . ലണ്ടനിൽ നിന്നുള്ള മറ്റൊരു ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട് . ലണ്ടനിലെ തെരുവിൽ ശാലിനിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന അജിത്തിനെയാണ് ചിത്രത്തൽ കാണുന്നത്. അജിത്തും ശാലിനിയും ഇതുവരെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകായിരുന്നു . 

file

ശാലിനിയുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നു . യഥാർഥ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ശ്യാമിലിയാണ് ശാലിനിയുടെ ഇൻസ്റ്റഗ്രാം വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത് . ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇപ്പോഴുള്ളത് .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News