പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി പതിപ്പ് സെൽഫിക്ക് പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ല. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനത്തിൽ വെറും 2.5 കോടിയാണ് ലഭിച്ചതെന്ന് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു. പത്താൻ സൃഷ്ടിച്ച വിജയത്തിനു ശേഷം മറ്റൊരു ഹിറ്റ് സമ്മാനിക്കാൻ ശ്രമിച്ചെങ്കിലും സെൽഫി പ്രേക്ഷകരെ നിരാശപ്പെടുത്തി.
ഏറ്റവും അവസാനം പുറത്ത് വന്ന കണക്കുകൾ പ്രകാരം വെള്ളിയാഴ്ച 2.55 കോടി, ശനിയാഴ്ച 3.80 കോടി എന്നതാണ് സെൽഫിയുടെ കളക്ഷൻ.
ആദ്യ ദിനത്തിൽ നിന്നും നില മെച്ചപ്പെടുത്തി എന്നേ ഇതിനെ പറയാൻ കഴിയൂ. 100-120 കോടിയാണ് ചിത്രത്തിൻറെ ബജറ്റ്. എന്നാൽ ഇതുവരെ ആരെ 8 കോടി വരെ മാത്രമെ ചിത്രം നേടിയിട്ടുള്ളു.
സച്ചിയുടെ രചനയിൽ 2019ൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത് വൻ വിജയമായിരുന്ന ഡ്രൈവിംഗ് ലൈസൻസിൽ പൃഥ്വീരാജും സുരാജ് വെഞ്ഞാറമൂടും ആയിരുന്നു മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പർസ്റ്റാറായി അക്ഷയ്കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറായി ഇമ്രാനും വേഷമിട്ടു.
നുശ്രത്ത് ബരൂച്ച, ഡയാന പെന്റി എന്നിവരും മറ്റു വേഷങ്ങളിലെത്തി. എന്നാൽ ഹിന്ദിയിൽ എത്തിയപ്പോൾ അവതരണത്തിലെ പിഴവ് ചിത്രത്തിന് തിരിച്ചടിയായി. അവസാനമായി പുറത്തിറങ്ങിയ ബച്ചൻ പാണ്ഡെ, രാമസേതു, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ തുടങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു.
എന്നാൽ തുടരെ തുടരെയുള്ള പരാജയം സെൽഫിയിലും ആവർത്തിച്ചു. ഡ്രൈവിംഗ് ലൈസൻസ് കണ്ടവരെ സെൽഫി ഒരിക്കലും ആവേശം കൊള്ളിക്കില്ല. എങ്കിലും തന്റേതായ ശൈലിയിൽ മികച്ചതാക്കാൻ അക്ഷയ് കുമാർ ശ്രദ്ധിച്ചു. നുശ്രത്ത് ബരൂച്ച, ഡയാന പെന്റി എന്നിവരുടെ കാസ്റ്റിംഗ് അനുയോജ്യമായി തോന്നിയില്ല.
രാജ് മേത്തയുടെ സംവിധാനത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ധർമ പ്രൊഡക്ഷൻസ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് സെൽഫി നിർമ്മിച്ചിരിക്കുന്നത്. റിഷഭ് ശർമയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...