ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു; സംസ്കാരം ശാന്തി കവാടത്തിൽ

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ വിടവാങ്ങൽ സംഭവിച്ചിരിക്കുന്നത്. ഷാജി കൈലാസ് എന്ന സംവിധായകനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു. മകന്റെ സ്വപ്നത്തിനനുസരിച്ച് വിടാൻ തയ്യാറായതും അമ്മ തന്നെ. ആനിയെ വിവാഹം കഴിക്കാൻ ഷാജി കൈലാസിന് ധൈര്യവും സമ്മതവും നൽകിയതും അമ്മ തന്നെയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2022, 11:12 AM IST
  • ഷാജി കൈലാസിന്റെ അമ്മ ജാനകി എസ്. നായർ അന്തരിച്ചു
  • ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ വിടവാങ്ങൽ
  • ഷാജി കൈലാസ് എന്ന സംവിധായകനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു
ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു; സംസ്കാരം ശാന്തി കവാടത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട മാസ് സംവിധായകനാണ് ഷാജി കൈലാസ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കടുവ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഷാജി കൈലാസ് ഇനി സിനികയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ വളരെ ഞെട്ടിക്കുന്ന അപ്രതീക്ഷിതമായ ദുഃഖവർത്തയാണ് ഇപ്പോൾ ഷാജി കൈലാസിന് സംഭവിച്ചിരിക്കുന്നത്. ഷാജി കൈലാസിന്റെ അമ്മ ജാനകി എസ്. നായർ അന്തരിച്ചു എന്ന വാർത്തയാണ് വരുന്നത്. 88 വയസ്സായിരുന്നു. ഈ വിടവാങ്ങലിൽ ഇപ്പോൾ തകർന്നിരിക്കുകയാണ് കുടുംബം. 

Also Read: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ വിടവാങ്ങൽ സംഭവിച്ചിരിക്കുന്നത്. ഷാജി കൈലാസ് എന്ന സംവിധായകനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു. മകന്റെ സ്വപ്നത്തിനനുസരിച്ച് വിടാൻ തയ്യാറായതും അമ്മ തന്നെ. ആനിയെ വിവാഹം കഴിക്കാൻ ഷാജി കൈലാസിന് ധൈര്യവും സമ്മതവും നൽകിയത് അമ്മ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ വിയോഗം ആനിയെയും തളർത്തിയിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ നിൽക്കുകയാണ് മറ്റ് കുടുംബാംഗങ്ങൾ.

Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ 

മരണവാർത്ത അറിഞ്ഞ് കുടുംബത്തെ സമാധാനിപ്പിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ഓടിയെത്തുകയാണ്. ഷാജി കൈലാസിന്റെ ജീവിതത്തിൽ അത്രമാത്രം താങ്ങും തണലുമായി അമ്മ ഒപ്പം തന്നെയുണ്ടായിരുന്നു. അച്ഛൻ ശിവരാമൻ നായർ പി.ഡബ്ല്യൂ. ഡി യിലെ എക്സിക്യൂട്ടീവ് എൻജിനിയർ ആയിരുന്നു. ആനിയുടെ ബിസിനസ് രംഗത്തും അമ്മയുടെ വാക്കുകൾ കൂട്ടായി ഉണ്ടായിരുന്നു. ബിസിനസ് രംഗത്തും കുടുംബജീവിതത്തിലും അത്രമാത്രം അമ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ വിയോഗം കുടുംബത്തെ വല്ലാതെ തളർത്തിയിരിക്കുകയാണ്. സംസ്ക്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News