Sonali Phogat Passes Away: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

BJP Leader and Actress Sonali Phogat Passes Away: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി ഗോവയിൽ അന്തരിച്ചു.  

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 11:33 AM IST
  • ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു
  • ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി ഗോവയിൽ വച്ചായിരുന്നു അന്ത്യം
Sonali Phogat Passes Away: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

BJP leader and actress Sonali Phogat Passes Away: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി ഗോവയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം സൊണാലി ഗോവയിലായിരുന്നു. അഭിനയത്തിന് പുറമെ സോണാലി ബിജെപി നേതാവ് കൂടിയായിരുന്നു.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുൽദീപ് ബിഷ്‌ണോയിക്കെതിരെ ആദംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി സോണാലി മത്സരിച്ചിരുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആദംപൂരിൽ നിന്നുള്ള ബിജെപി മത്സരാർത്ഥി താനാണെന്ന് അവർ അവകാശപ്പെട്ടിരുന്നുവെങ്കിലും കുൽദീപ് ബിഷ്‌ണോയി കഴിഞ്ഞ ആഴ്ച അവരുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. 

 

Also Read: Allu Arjun: ന്യൂയോർക്കിലെ ഏറ്റവും വലിയ ഇന്ത്യൻ പരേഡിൽ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ

ബിഗ് ബോസ് 14-ൽ (Bigg Boss 14) വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നുവന്ന  സൊണാലി ഫോഗട്ട് മിക്കപ്പോഴും വിവാദങ്ങളിൽ ഇടം നേടിയിരുന്നു. ആങ്കറിംഗ്, മോഡലിംഗ്, രാഷ്ട്രീയം എന്നിവയ്ക്ക് പുറമെ പഞ്ചാബി, ഹരിയാൻവി സിനിമകളും മ്യൂസിക് വീഡിയോകളിലും സോണാലി ഫോഗട്ട് അഭിനയിച്ചിട്ടുണ്ട്. 2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സൊണാലി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ അഭിനയിച്ചു. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവർ അവസാനമായി അഭിനയിച്ചത്.

2016 ൽ ഭർത്താവ് സഞ്ജയ് ഫാം ഹൗസിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതോടെയാണ് സൊണാലി ഫോഗട്ടിനെ കുറിച്ചുള്ള വാർത്തകൾ കൂടുതൽ ശ്രദ്ധയാകർഷിച്ചത്.  ഇവർക്ക് യശോധര ഫോഗട്ട് എന്നൊരു മകളുമുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News