Akshay Kumar: സി ശങ്കരൻ നായരായി അക്ഷയ് കുമാർ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

ജാലിയൻവാല ബാ​ഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരൻ നായരും ബ്രിട്ടീഷ് രാജും തമ്മിലുള്ള കോടതിമുറി പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. 

Written by - Zee Malayalam News Desk | Last Updated : Oct 18, 2024, 05:48 PM IST
  • സർ സി. ശങ്കരൻ നായരുടെ ജീവചരിത്രം സിനിമയാകുന്നു
  • അക്ഷയ് കുമാറാണ് കേന്ദ്ര കഥാപാത്രകുന്ന സിനിമയുടെ റിലീസ് തീയതി നിർമാതാക്കൾ പുറത്ത് വിട്ടു
  • നവാ​ഗത സംവിധായകനായ കരൺ സിം​ഗ് ത്യാ​ഗിയാണ് ശങ്കരൻ നായരുടെ ജീവിതം സിനിമയാക്കുന്നത്
Akshay Kumar: സി ശങ്കരൻ നായരായി അക്ഷയ് കുമാർ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ ഏക മലയാളി പ്രസിഡന്റും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ സി. ശങ്കരൻ നായരുടെ ജീവചരിത്രം സിനിമയാകുന്നു. ഔദ്യോ​ഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാറാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് നിർമാതാക്കൾ. ചിത്രം 2025 മാർച്ച് 14ന് ചിത്രം തിയറ്ററുകളിൽ എത്തും.

അക്ഷയ് കുമാറിനൊപ്പം ആർ മാധവനും അനന്യ പാണ്ഡേയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാലിയൻ വാലാബാ​ഗ് കൂട്ടക്കൊലയ്ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടിയ ശങ്കരൻ നായരുടെ ജീവിതം സിനിമയാക്കുന്നത് നവാ​ഗത സംവിധായകനായ കരൺ സിം​ഗ് ത്യാ​ഗിയാണ്.

Read Also: ക്ഷണിച്ചത് കലക്ടർ സംസാരിച്ചത് സദുദേശത്തോടെയെന്ന് പി പി ദിവ്യ; മുൻ‌കൂർ ജാമ്യഹർജി നൽകി

യഥാർത്ഥ സംഭവങ്ങളോടൊപ്പം ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യക്കാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവരെഴുതിയ 'ദ കോസ് ദാറ്റ് ഷൂക്ക് ദ എംപയർ' എന്ന പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ. ധർമ്മ പ്രൊഡക്ഷൻസ്, ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ​ഗുഡ് ഫിലിംസ് എന്നിവരുമായി സഹകരിച്ച് കരൺ ജോഹർ, അപൂർവ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കരൺ ജോഹർ 2021ൽ പ്രഖ്യാപിച്ച സിനിമയാണ് ഇത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dharma Productions (@dharmamovies)

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോ​ഗമിക്കുകയാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമാതാക്കൾ അറിയിച്ചു. ജാലിയൻവാല ബാ​ഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരൻ നായരും ബ്രിട്ടീഷ് രാജും തമ്മിലുള്ള കോടതിമുറി പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News