ക്രൈം ത്രില്ലർ ചിത്രം 'റെജീന'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

Regina movie: മലയാളത്തിൽ 'റെജീന'ക്ക് വേണ്ടി ഹരി നാരായണനാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സതീഷ് നായരാണ് ചിത്രത്തിന്റെ ​ഗാനങ്ങൾക്ക് സം​ഗീതം പകർന്നിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 02:24 PM IST
  • തെന്നിന്ത്യൻ നടി സുനൈനയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
  • ഡോമിൻ.ഡി.സിൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്
ക്രൈം ത്രില്ലർ ചിത്രം 'റെജീന'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

ക്രൈംത്രില്ലർ ചിത്രം 'റെജീന'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. സംവിധായകരായ ആഷിഖ് അബുവും, വെങ്കട് പ്രഭുവും ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. തെന്നിന്ത്യൻ നടി സുനൈനയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോമിൻ.ഡി.സിൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. യെല്ലോ ബിയർ പ്രൊഡക്ഷൻ എൽഎൽപിയുടെ ബാനറിൽ സതീഷ് നായരാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിൽ 'റെജീന'ക്ക് വേണ്ടി ഹരി നാരായണനാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സതീഷ് നായരാണ് ചിത്രത്തിന്റെ ​ഗാനങ്ങൾക്ക് സം​ഗീതം പകർന്നിരിക്കുന്നത്. രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്രൈംത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. പൈപ്പിൽ ചുവട്ടിലെ പ്രണയം, സ്റ്റാർ എന്നീ സിനിമകൾക്ക് ശേഷം ഡോമിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജിന. 2007ൽ റിലീസ് ചെയ്‌ത ബെസ്റ്റ് ഫ്രണ്ട്സ് എന്ന ചിത്രത്തിന് ശേഷം സുനൈന അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് റെജീന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News