RC 16 Movie Update: 300 കോടിക്കും മുകളിലോ? ചിത്രത്തിൽ എത്തുന്നത് ജാൻവി കപൂർ

Jhanvi Kapoor in RC 16 Movie: പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ്  അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 11:51 AM IST
  • മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്
  • വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്
  • ജാൻവി കപൂർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്
RC 16 Movie Update: 300 കോടിക്കും മുകളിലോ?  ചിത്രത്തിൽ എത്തുന്നത് ജാൻവി കപൂർ

RC 16 Movie Jhanvi Kapoor Role: രാം ചരണിന്റെ ചിത്രം ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പമാണ്. #RC16  ഒരു പാൻ ഇന്ത്യ എന്റർടെയ്‌നർ ആക്കാനുള്ള സാർവത്രിക അപ്പീലോടുകൂടിയ ശക്തമായ ഒരു തിരക്കഥയാണ് സംവിധായകൻ തയ്യാറാക്കിയത്.

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ്  അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. 

ജാൻവി കപൂർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ജാൻവിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തുവിടുന്നത്. രാം ചരണും ജാൻവി കപൂറും ഒരുമിച്ചുകൊണ്ട് മികച്ച ജോഡി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ ചിത്രത്തിൽ സംഗീത സംവിധായകനാകുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പി ആർ ഒ - ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News