ബോളിവുഡ് ചിത്രം ഉട്താ പഞ്ചാബിലെ രംഗങ്ങള്‍ ഒഴിവാക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ഷാഹിദ് കപൂര്‍ നായകനായെത്തുന്ന വിവാദ ബോളിവുഡ് ചിത്രം ഉട്താ പഞ്ചാബിലെ രംഗങ്ങള്‍ ഒഴിവാക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ബോര്‍ഡ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രധാന ആക്ഷേപം. ഇന്ത്യന്‍ ഫിലിംസ് ആന്‍ഡ്‌ ടെലിവിഷന്‍ ഡയറക്ടര്‍സ് അസോസിയേഷന്‍ ഇന്ന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലജ് നിഹ്ലാനി മാപ്പ് പറയണം എന്ന്‍ ആവശ്യപ്പെട്ടു . ചിത്രത്തിന്‍റെ സംവിധായകന്‍  അനുരാഗ് കശ്യപ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കാശ് വാങ്ങിയെന്ന നിഹ്ലാനിയുടെ ആരോപണത്തെ തുടര്‍ന്നാണ് മാപ്പ് ആവശ്യപ്പെട്ടത് . 

Last Updated : Jun 8, 2016, 07:04 PM IST
ബോളിവുഡ് ചിത്രം ഉട്താ പഞ്ചാബിലെ രംഗങ്ങള്‍ ഒഴിവാക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി : ഷാഹിദ് കപൂര്‍ നായകനായെത്തുന്ന വിവാദ ബോളിവുഡ് ചിത്രം ഉട്താ പഞ്ചാബിലെ രംഗങ്ങള്‍ ഒഴിവാക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ബോര്‍ഡ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രധാന ആക്ഷേപം. ഇന്ത്യന്‍ ഫിലിംസ് ആന്‍ഡ്‌ ടെലിവിഷന്‍ ഡയറക്ടര്‍സ് അസോസിയേഷന്‍ ഇന്ന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലജ് നിഹ്ലാനി മാപ്പ് പറയണം എന്ന്‍ ആവശ്യപ്പെട്ടു . ചിത്രത്തിന്‍റെ സംവിധായകന്‍  അനുരാഗ് കശ്യപ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കാശ് വാങ്ങിയെന്ന നിഹ്ലാനിയുടെ ആരോപണത്തെ തുടര്‍ന്നാണ് മാപ്പ് ആവശ്യപ്പെട്ടത് . 

പഞ്ചാബിനെ മോശമായി ചിത്രീകരിക്കാന്‍ കശ്യപ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കാശ് വാങ്ങിയെന്നായിരുന്നു ആരോപണം . ഇന്ത്യന്‍ ഫിലിംസ് ആന്‍ഡ്‌ ടെലിവിഷന്‍ ഡയറക്ടര്‍സ് അസോസിയേഷന്‍ പ്രസിഡന്റ്‌ അശോക്‌ പണ്ഡിറ്റ്‌ ,  അസോസിയേഷന്‍  മെമ്പര്‍മാരായ മഹേഷ്‌ ഭട്ട് ,മുകേഷ് ഭട്ട് ,സോയ അക്തര്‍ , ചിത്രത്തിലെ അഭിനേതാക്കളായ  ഏക്‌താ കപൂര്‍ ,ഷാഹിദ് കപൂര്‍ ,ആലിയ ഭട്ട് ,ചിത്രത്തിന്‍റെ സംവിധായകന്‍ അഭിഷേക് ചോബേ തുടങ്ങിയവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു . അതേ സമയം സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ മുംബൈ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്ത ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ ഹരജിയില്‍ നാളെ കോടതി വാദം കേള്‍ക്കും 

പഞ്ചാബിലെ ലഹരിമരുന്നുകള്‍ക്കടിമപ്പെട്ട യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് ഉട്താ പഞ്ചാബ്. ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്നാണ് സിനിമാപ്രേമികളുടെ ആരോപണം. ചിത്രത്തിലെ 89 ഓളം രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രതിപാദിക്കുന്ന രംഗങ്ങളാണ് ബോര്‍‌ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സെന്‍സര്‍ബോര്‍ഡിന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും ആരോപണമുണ്ട്. 

ഒരു ചിത്രം സെന്‍സര്‍ ചെയ്തത് കൊണ്ടുമാത്രം പഞ്ചാബിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ബോര്‍ഡിനെതിരെ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തി. പഞ്ചാബിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രമാണ് ഉട്താ പഞ്ചാബെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. സെര്‍സര്‍‌ ബോര്‍ഡിനെ പരിഹസിച്ചുള്ള ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ചിത്രത്തില്‍ മയക്കുമരുന്നിനടിമയായ ഗായകനായാണ് ഷാഹിദ് കപൂര്‍ എത്തുന്നത്. കരീന കപൂറും ആലിയ ഭട്ടുമാണ് ഉട്താ പഞ്ചാബില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിഷേക് ചൌബേ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Trending News