Hanuman Movie : പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമയുമായി പ്രശാന്ത് വര്‍മ; 'ഹനുമാ'ന്റെ ടീസർ നവംബർ 15ന്

ഹനുമാൻ എത്തുന്നത് ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ്

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 11:08 AM IST
  • ഹനുമാന്റെ ടീസർ നവംബർ 15 ന് പുറത്തിറങ്ങും.
  • പ്രശാന്ത് വര്‍മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.
  • തേജ സജ്ജ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
  • അമൃത അയ്യർ നായികയായി എത്തുന്നു.
Hanuman Movie : പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമയുമായി പ്രശാന്ത് വര്‍മ; 'ഹനുമാ'ന്റെ ടീസർ നവംബർ 15ന്

കൊച്ചി : കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വര്‍മ. പ്രശാന്ത് വര്‍മയുടെ സംവിധാനത്തിലുള്ള ഏറ്റവും പുതിയ ചിത്രമായ ഹനുമാന്റെ ടീസർ നവംബർ 15 ന് പുറത്തിറങ്ങും. പ്രശാന്ത് വര്‍മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. 

തേജ സജ്ജ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അമൃത അയ്യർ നായികയായി എത്തുന്നു. പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് കെ നിരഞ്‍ജൻ റെഡ്ഡി ആണ്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

ALSO READ : മുകുന്ദനുണ്ണിയിലെ പാട്ട് ലീക്ക് ചെയ്ത് ഉണ്ണി ലീക്ക്സ്, പുറത്തുവിട്ടത് ടെലഗ്രാമിലൂടെ

ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് ഹനുമാൻ എത്തുന്നത്. ശിവേന്ദ്രയാണ് ഹനുമാൻ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ.  ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും മികച്ച പ്രതികരമായിരുന്നു ലഭിച്ചത്. പി ആർ ഓ ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News