Oh Meri Laila Movie: അടിയും ഇടിയും ഒന്നുമില്ല റൊമാൻസ് മാത്രം; ആന്റണി വര്‍ഗീസിന്റെ 'ഓ മേരി ലൈല' ഫസ്റ്റ് ലുക്ക്

ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. ഒരു ബിഗ് ബജറ്റ്  മൂവി ആയിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 07:33 AM IST
  • അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
  • പോസ്റ്ററിൽ ഒരു റൊമാന്റിക് ഹീറോ ലുക്കാണ് ആന്റണിക്ക്.
  • ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
Oh Meri Laila Movie: അടിയും ഇടിയും ഒന്നുമില്ല റൊമാൻസ് മാത്രം; ആന്റണി വര്‍ഗീസിന്റെ 'ഓ മേരി ലൈല' ഫസ്റ്റ് ലുക്ക്

ആന്‍റണി വർഗീസ് നായകനാകുന്ന പുതിയ റൊമാന്റിക് ചിത്രമാണ് ഓ മേരി ലൈല. അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു റൊമാന്റിക് ഹീറോ ലുക്കാണ് ആന്റണിക്ക്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഡോ.പോൾസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഓ മേരി ലൈലയുടെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ അനുരാജ് ഒ.ബി ആണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബബ്ലു അജു ആണ് നിർവ്വഹിക്കുന്നത്.

 

ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. ഒരു ബിഗ് ബജറ്റ്  മൂവി ആയിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരാണ് മറ്റ് പ്രദാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീത സംവിധാനം അങ്കിത്ത് മേനോൻ ആണ്. എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

Also Read: വല്ലാത്തൊരു പൊതി...പൊതിയ്ക്കുള്ളിൽ എന്തെന്ന് അറിയാനെത്തിയവരെ നിരാശരാക്കാതെ ഒരു ചെറുചിത്രം

ബി​ഗ് ബോസ് മലയാളം സീസൺ 4 ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നൻ ആണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ആന്റണി വർ​ഗീസും സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. അടിയും ഇടിയും ബഹളോം ഒന്ന് സൈഡാക്കി അല്പം റൊമാന്റിക് ആവാമെന്ന് വച്ചു.. ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തെ? എന്ന ക്യാപ്ഷനോടെയാണ് ആന്റണി ഫസ്റ്റ് ലുക്ക് പോസ്റ്റ് ചെയ്തത്. 

The Ghost - Killing Machine: ആക്ഷൻ ത്രില്ലറുമായി നാ​ഗാർജുന; 'ദി ​ഗോസ്റ്റ്' ടീസർ പുറത്ത്, റിലീസ് ഒക്ടോബറിൽ

നാഗാര്‍ജുന നായകനായി എത്തുന്ന പുതിയ ചിത്രമാണ് ദി ​ഗോസ്റ്റ്. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രവീണ്‍ സട്ടരു ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും പ്രവീണ്‍ സട്ടരു തന്നെയാണ്. തന്നെ കൊല്ലാൻ വന്നവരെ ഒറ്റ്യ്ക്ക് നിന്ന് നേരിടുന്ന നാ​ഗാർജുനയെ ആണ് ടീസറിൽ കാണാൻ കഴിയുക. വളരെ ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. 

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും ദ ഗോസ്റ്റ് എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ഒരു ഇന്റർപോൾ ഓഫീസറായാണ് നാ​ഗാർജുന ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന. അനിഖ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. നാഗാര്‍ജുനയുടെ ദി ഗോസ്റ്റെന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വഹിക്കുന്നത്.

ശ്രീ വെങ്കടേശ്വര സിനിമാസ് നോർത്ത് സ്റ്റാർ എന്റർടൈൻമെന്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഒക്ടോബർ അ‍ഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ദി ഗോസ്റ്റിൽ സോണാൽ ചൗഹാൻ, ഗുൽ പനാഗ്, അനിഖ സുരേന്ദ്രൻ, മനീഷ് ചൗധരി, രവി വർമ്മ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News