Chup Movie Teaser: ദുൽഖറിന്റെ ബോളിവുഡ് ത്രില്ലർ ചിത്രം; 'ഛുപ്' ടീസറെത്തി

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ​ഗുരു ദത്തിനുള്ള ആദരമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ​ഗുരു ദത്തിന്റെ ജന്മ വാർഷിക ദിനത്തിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 12:53 PM IST
  • ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ഛുപ്.
  • ആർ ബൽകി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
  • സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് ഛുപ്.
Chup Movie Teaser: ദുൽഖറിന്റെ ബോളിവുഡ് ത്രില്ലർ ചിത്രം; 'ഛുപ്' ടീസറെത്തി

ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ ബോളിവുഡ് ചിത്രം ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റിന്റെ ടീസർ പുറത്തുവിട്ടു. ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ഛുപ്. ആർ ബൽകി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് ഛുപ്. ആദ്യമായാണ് ബൽകി ഒരു ത്രില്ലർ ചിത്രമൊരുക്കുന്നത്. 

ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നിവയാണ് ബല്‍കി മുൻപ് ചെയ്ത പ്രധാന സിനിമകൾ. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ​ഗുരു ദത്തിനുള്ള ആദരമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ​ഗുരു ദത്തിന്റെ ജന്മ വാർഷിക ദിനത്തിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ചരമ വാർഷികത്തിലാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Also Read: Palthu Janwar Movie: ഭാവന സ്റ്റുഡിയോസിന്റെ 'പാല്‍തു ജാന്‍വര്‍' ഓണത്തിന്; ബേസിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

വിശാല്‍ സിന്‍ഹയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. ​ഗാനങ്ങൾ വരികള്‍ എഴുതിയിരിക്കുന്നത് സ്വാനന്ദ് കിര്‍കിറെയാണ്. നയന്‍ എച്ച് കെ ഭദ്രയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. ആർ ബൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെയാണ്. സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്രയും വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്, സംഘട്ടനം വിക്രം ദഹിയ. 

കയ്യിൽ വിലങ്ങണിഞ്ഞ് ദേവ് മോഹൻ; 'പുള്ളി' റിലീസ് ഉടൻ, പുതിയ പോസ്റ്റർ പുറത്ത്

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദേവ് മോഹൻ. ദേവ് മോഹന്റെ പുള്ളി എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചോരപുരണ്ട കയ്യിൽ വിലങ്ങണിഞ്ഞ് നിൽക്കുന്ന ദേവ് മോഹനെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ജിജു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പന്ത്രണ്ട് എന്ന ചിത്രമാണ് ദേവ് മോഹന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബിനു കുര്യൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഈമയൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ച ദീപു ജോസഫാണ് ചിത്രസംയോജനം. സംഗീത സംവിധാനം ബിജിബാൽ ആണ്. കലാസംവിധനം പ്രശാന്ത് മാധവ്. രാക്ഷസൻ, സുരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങൾക്ക് ത്രിൽസ് ഒരുക്കിയ വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News